പേരാമ്പ്ര: ലോകത്ത് വളര്‍ന്ന് വരുന്ന യുദ്ധ ഭീകരതക്കെതിരെ നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സമാധാന സന്ദേശ റാലി സംഘടിപ്പിച്ചു. സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ്, സ്‌കൗട്ട്, ഗൈഡ്‌സ്, ജൂനിയര്‍ റെഡ്ക്രോസ് എന്നീ അംഗങ്ങളാണ് റാലിയില്‍ അണിനിരന്നത്. നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരി കണ്ടി ഫ്‌ലാഗ് ഓഫ് ചെയ്തു. പ്രധാനധ്യാപകന്‍ കെ. അഷറഫ് അധ്യക്ഷനായിരുന്നു. റാലിയില്‍ യുദ്ധ വിരുദ്ധ പ്ലക്കാര്‍ഡും പോസ്റ്ററും പ്രദര്‍ശിപ്പിച്ചു. കെ സമീര്‍, സ്റ്റാഫ് സെക്രട്ടറി വി എം അഷറഫ്, ആര്‍ അബ്ദുല്‍ മജീദ്, കെസിഎം നാസര്‍, പി എം ബഷീര്‍, കെ ബവീഷ്, വി കെ. ഷബ്‌ന, കെ ബസീമ, വി എം നസീമ എന്നിവര്‍ സംസാരിച്ചു.
Comments