LOCAL NEWS
യുവജന ജാഥക്ക് കൊയിലാണ്ടിയിൽ സ്വീകരണം നൽകി
കൊയിലാണ്ടി: എൻ്റെ ഇന്ത്യ, എവിടെ ജോലി, എവിടെ ജനാധിപത്യം എന്ന മുദ്രാവാക്യമുയർത്തി സ്വാതന്ത്ര്യദിനത്തിൽ ഡി വൈ എഫ് ഐ സംഘടിപ്പിക്കുന്ന ഫ്രീഡം സ്ട്രീറ്റിൻ്റെ പ്രചരണാർത്ഥം സംസ്ഥാന പ്രസിഡൻ്റ് വി വ സീഫ് നയിക്കുന്ന വടക്കൻ മേഖലാ ജാഥക്ക് കൊയിലാണ്ടിയിൽ ഉജ്വല സ്വീകരണം നൽകി. മഴയെ കൂസാതെ നൂറുകണക്കിന് ബഹുജനങ്ങളാണ് കൊയിലാണ്ടിയിൽ എത്തിച്ചേർന്നത്. ജാഥാ ലീഡർ വി വസീഫ്, ആർ രാഹുൽ, എം വി ഷിമ എന്നിവർ സംസാരിച്ചു.കെ കെ സതീഷ് ബാബു അധ്യക്ഷനായി. കെ കെ മുഹമ്മദ്, പി വിശ്വൻ, ടി കെ ചന്ദ്രൻ എന്നിവർ പങ്കെടുത്തു.എൻ ബിജീഷ് സ്വാഗതം പറഞ്ഞു.
Comments