കോഴിക്കോട് ജില്ലയിൽ പനിയെത്തുടർന്ന് ചികിത്സ തേടുന്നവരുടെ എണ്ണം ക്രമാതീതമായി ഉയരുന്നു

കോഴിക്കോട് ജില്ലയിൽ പനിയെത്തുടർന്ന് ചികിത്സതേടുന്നവരുടെ എണ്ണം ക്രമാതീതമായി ഉയരുന്നു. കോവിഡ് ബാധിതരും കൂടുന്നുണ്ടെങ്കിലും പ്രതിരോധവാക്സിൻ എടുക്കാൻ പലരും വിമുഖത കാണിക്കുകയാണ്.

പനിബാധിച്ച് ദിവസം ശരാശരി 2000 പേർ ആശുപത്രികളിലെത്തുന്നുണ്ട്. നേരത്തേയുണ്ടായിരുന്നതിനേക്കാൾ 150-200 പേരുടെ വർധനയുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. തിങ്കളാഴ്ച 2084 പേരാണ് ചികിത്സതേടിയത്. സെപ്റ്റംബർ ഒന്നുമുതൽ പത്തുവരെ ശരാശരി 1000-1500 പേരൊക്കെയാണ് എത്തിയിരുന്നത്. ഈമാസം 29,330-ൽ ഏറെപ്പേർ പനിയെത്തുടർന്ന് ആശുപത്രികളിലെത്തി. 

പലർക്കും നേരിയതോതിലെ പനിയുള്ളൂ. ചുമ, തൊണ്ടവേദന, കഫക്കെട്ട് പോലുള്ള പ്രശ്നങ്ങളാണ് ഏറെയും. അസുഖം മാറാനും താമസമെടുക്കുന്നുണ്ട്.  കോവിഡ് നിയന്ത്രണങ്ങളെല്ലാം എടുത്തുകളഞ്ഞതോടെ മാസ്ക് ഒട്ടുമിക്കവരും ഉപേക്ഷിച്ചു. ഇതും അസുഖം വ്യാപിക്കാൻ കാരണമാകുന്നുണ്ടെന്നാണ് വിലയിരുത്തൽ.

Comments

COMMENTS

error: Content is protected !!