KOYILANDILOCAL NEWS
കവി സത്യചന്ദ്രൻ പൊയിൽക്കാവിൻ്റെ കവിത അദ്ധ്യാപകരുടെ കൈപ്പുസ്തകത്തിൽ ചേർത്തത് കവിയറിയാതെയെന്ന് പരാതി
കവി സത്യചന്ദ്രൻ പൊയിൽക്കാവിൻ്റെ പ്രസിദ്ധമായ കവിത അദ്ധ്യാപകരുടെ കൈപ്പുസ്തകത്തിൽ ചേർത്തത് കവിയറിയാതെയെന്ന് പരാതി. സത്യചന്ദ്രൻ പൊയിൽക്കാവിൻ്റെ പ്രസിദ്ധ കവിത” മലയാളം കാണാൻ വായോ “എന്ന കവിതയാണ് ആറാം തരം അദ്ധ്യാപകരുടെ കൈപ്പുസ്തകത്തിൽ പ്രവർത്തന മേഖല പരിധിയിൽ പ്രസിദ്ധീകരിച്ചതായി കവി പറഞ്ഞത്.
ഒരു സുഹൃത്ത് വഴിയാണ് താൻ അറിയുന്നതെന്ന് അദ്ദേഹം പറഞ്ഞു. 2012.13 അദ്ധ്യയന വർഷത്തിൽ മൂന്നാം തരം മലയാള പാഠപുസ്തകത്തിൽ ഇതെ കവിത പല ഭാഗങ്ങളും വെട്ടിമാറ്റി ഭാഗികമായി ഉപയോഗിച്ചിരുന്നു. ഇത് ഏറെ വിവാദം സൃഷ്ടിക്കുകയും, മലയാളം സർവ്വകലാശാല വൈസ് ചാൻസലറായിരുന്ന കെ.ജയകുമാർ ഐ.എ.എസ് വിദ്യാഭ്യാസ വകുപ്പിന് ഇത് സംബന്ധിച്ച് കത്ത് എഴുതിയിരുന്നെങ്കിലും, യാതൊരു നടപടിയും ഉണ്ടായില്ല. കൈപ്പുസ്തകത്തിൽ തന്നെ അറിയിക്കാതെ കവിത ഉൾപ്പെടുത്തിയതിൽ ഏറെ പ്രതിഷേധത്തിലാണ് സത്യചന്ദ്രൻ പൊയിൽക്കാവ്.
Comments