യുവാവിന്റെ കൈ ഞരമ്പ് മുറിച്ച് പതിനഞ്ച്കാരി ആത്മഹത്യക്ക് ശ്രമിച്ചു

യുവാവിന്റെ കൈ ഞരമ്പ് മുറിച്ച പതിനഞ്ച്കാരി ആത്മഹത്യക്ക് ശ്രമിച്ചു. താമരശ്ശേരിയിലാണ് സംഭവം.  മുൻ കാമുകന്റെ കൈ ഞരമ്പ് മുറിച്ച പതിനഞ്ച്കാരി കൈ  ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. കോടഞ്ചേരി സ്വദേശിനിയായ വിദ്യാർത്ഥിനിയാണ് ബസ് ജീവനക്കാരനായ മുൻ കാമുകനെ അപായപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ചത്.

താമരശ്ശേരി പുതിയ ബസ് സ്റ്റാൻഡിൽ ഇന്ന് ഉച്ചക്ക് പന്ത്രണ്ടര മണിയോടെ സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസില്‍ കയറിയ പെണ്‍കുട്ടി, ബസിന്റെ പിറകിലേക്ക് വരാന്‍ ആവശ്യപ്പെട്ടെന്നും പിന്നാലെ ബാഗില്‍നിന്ന് കത്തിയെടുത്ത് ആക്രമിച്ചെന്നുമാണ് യുവാവിന്റെ മൊഴി. കൈയില്‍ മുറിവേറ്റതോടെ യുവാവ് ഓടിരക്ഷപ്പെട്ടു. പിന്നീട് ചോരയൊലിക്കുന്ന കൈയുമായി ഇയാളെ കണ്ട മറ്റുജീവനക്കാരാണ് ആശുപത്രിയില്‍ എത്തിച്ചത്. പരുക്കേറ്റ കോടഞ്ചേരി സ്വദേശി സജിത്‌ (20) നേയും പെൺകുട്ടിയെയും താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

അതിനിടെ, സംഭവത്തിന് പിന്നാലെ കൈഞരമ്പ് മുറിച്ചനിലയില്‍ പെണ്‍കുട്ടിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുഹൃത്തിനെ ആക്രമിച്ചശേഷം പെണ്‍കുട്ടി കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതായാണ് വിവരം. ആറുമാസമായി പെണ്‍കുട്ടി മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലാണെന്ന് വീട്ടുകാര്‍ പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി യുവാവിനോട് ബന്ധത്തില്‍നിന്ന് പിന്മാറാനും വീട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു.

Comments
error: Content is protected !!