KOYILANDILOCAL NEWS
യു എ ഖാദർ ആർട് ഗാലറിയിൽ ‘മൂവിംഗ് ഏയ്ജ് ‘ പ്രദർശനം ഉദ്ഘാടനം ചെയ്തു
ഗവ. മാപ്പിള വി എച്ച് എസ് എസിലെ യു എ ഖാദർ ആർട് ഗാലറിയിൽ ആർടിസ്റ്റ് സായിപ്രസാദിൻ്റെ ‘മൂവിംഗ് ഏയ്ജ് ‘ എന്ന ചിത്ര പ്രദർശനം ചിത്രകാരൻ രാജേന്ദ്രൻ പുല്ലൂർ ഉദ്ഘാടനം ചെയ്തു. അക്രിലിക് മീഡിയത്തിൽ വരച്ച ഇരുപത്തഞ്ചോളം ചിത്രങ്ങളാണ് പ്രദർശനത്തിനുള്ളത്.
അപൂർവ്വം വിദ്യാലയങ്ങളിൽ മാത്രമാണ് ആർട് ഗാലറി പ്രവർത്തിക്കുന്നതെന്നും ഇത്തരം ഗാലറികൾ കുട്ടികളിൽ ദൃശ്യകലാ സംസ്കാരം വളർത്തുന്നതിൽ വലിയ പങ്കാണ് വഹിക്കുന്നതെന്നും ഉദ്ഘാടന ഭാഷണത്തിൽ അദ്ദേഹം പറഞ്ഞു. ഹെഡ്മിസ്ട്രസ് ദീപാഞ്ജലി മണക്കടവത്ത് അധ്യക്ഷത വഹിച്ചു. കലാധ്യാപകൻ ഷാജി കാവിൽ സ്വാഗതം പറഞ്ഞു. പ്രകാശൻ പി വി, പ്രകാശൻ വി എം, രാഗം മുഹമ്മദലി, ബൈജാറാണി എം എസ് , ശിവാസ് നടേരി തുടങ്ങിയവർ സംസാരിച്ചു. സായിപ്രസാദ് ചിത്രകൂടം മറുമൊഴി പറഞ്ഞു.
Comments