ചേമഞ്ചേരി റെയിവെ സ്റ്റേഷൻ പരിസരത്ത് കക്കൂസ് മാലിന്യം ഒഴുക്കാൻ വന്ന വാഹനവും ജീവനക്കാരെയും പോലീസ് കസ്റ്റഡിയിൽ എടുത്തു

ചേമഞ്ചേരി റെയിവെ സ്റ്റേഷൻ പരിസരത്ത് കക്കൂസ് മാലിന്യം ഒഴുക്കാൻ വന്ന വാഹനവും ജീവനക്കാരെയും കൊയിലാണ്ടി ഇൻസ്പെക്റ്റർ എൻ വി ബിജുവിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിൽ എടുത്തു. അതു വഴി കടന്ന് പോയ പോലീസ്  സംശയം തോന്നിയ ടാങ്കർ ലോറി പരിശോധിക്കുകയായിരുന്നു. 

കഴിഞ്ഞ പതിമൂന്നാം തിയ്യതി മറ്റൊരു ടാങ്കർ ഇതെ സ്ഥലത്ത് മാലിന്യം തള്ളുന്നത് കല്ല് കയറ്റി പോകുന്ന ലോറിക്കാരന്റെ ശ്രദ്ധയിൽപ്പെടുകയും  തടയാൻ ശ്രമിച്ചപ്പോൾ  രക്ഷപ്പെടുകയായിരുന്നു. അദ്ധേഹം നമ്പർ നോട്ട് ചെയ്ത് കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു, ആ വണ്ടി ഇന്നലെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഏകദേശം 10-30 മണിയോട് കൂടിയാണ് മാലിന്യം തട്ടാൻ ശ്രമിക്കുന്ന വാഹനം പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്.

Comments

COMMENTS

error: Content is protected !!