ടി.പി ചന്ദ്രശേഖരൻ്റെ അഭിപ്രായങ്ങളും നിലപാടുകളും ഇനി കേരള നിയമസഭയിൽ ഉയരും. ജനാധിപത്യ നിലപാടുകൾ മൂലം രക്തസാക്ഷിത്തം വഹിക്കേണ്ടിവന്ന സ്വന്തം ഭർത്താവിൻ്റെ ചിത്രം നിഞ്ചിൽ കുത്തിയാണ് കെ.കെ രമ സത്യപ്രതിജ്ഞ ചെയ്തത്.
റവല്യൂഷണറി മാക്സിസ്റ്റ് പാർട്ടിയുടെ പ്രതിനിധിയായി യു.ഡി.എഫ് പക്ഷത്തു നിന്നും ജനവിധി തേടിയ കെ കെ രമ വടകര മണ്ഡലത്തിൽ നിന്നാണ് നിയമ സഭയിൽ എത്തിയത്.
സഭയില്‍ ആര്.എം.പി നിലപാടുകളായിരിക്കും പ്രകടിപ്പിക്കുകയെന്നും യോജിച്ച വിഷയങ്ങളില്‍ പ്രതിപക്ഷത്തിനൊപ്പം നില്‍ക്കുമെന്നും സഭയില്‍ പ്രത്യേക ബ്ലോക്കായിട്ടായിരിക്കും ഇരിക്കുക എന്നും ഇവർ നേരത്തെ വ്യക്തമാക്കിയിരുന്നു.
യു.ഡി.എഫ് പക്ഷത്തു നിന്നുള്ള ഏക വനിതാ എം.എൽ.എയുമാണ് കെ.കെ രമ. തെരഞ്ഞെടുപ്പിൽ വിജയിച്ച് ആദ്യമായി നിയമസഭയിൽ എത്തിയ 53 അംഗങ്ങളാണ് പതിനഞ്ചാം നിയമസഭയിലുള്ളത്. ഇടതുപക്ഷത്ത് പത്തും യുഡിഎഫില്‍ ഒന്നുമായി പതിനൊന്ന് വനിതകളും പതിനഞ്ചാം നിയമസഭയിലുണ്ട്. ഇതിൽ മൂന്നു പേർ മന്ത്രിമാരും. ജെ. ചിഞ്ചുറാണി, പ്രൊഫസർ ബിന്ദു, വീണ ജോർജ് എന്നിവരാണ് മന്ത്രിസഭയിൽ ഇടം നേടിയ വനിതാ അംഗങ്ങൾ.