ജനവിരുദ്ധനയങ്ങള്‍ക്കെതിരെ ബാങ്ക്‌ ജീവനക്കാരുടെ പണിമുടക്ക്‌ ഇന്ന്‌

തിരുവനന്തപുരം > പൊതുമേഖലാ–-സ്വകാര്യ വാണിജ്യ ബാങ്കുകളിലെ ജീവനക്കാർ ചൊവ്വാഴ്‌ച പണിമുടക്കും.  ബാങ്ക്‌ എംപ്ലോയീസ്‌ ഫെഡറേഷൻ ഓഫ്‌ ഇന്ത്യ, ഓൾ ഇന്ത്യ ബാങ്ക്‌ എംപ്ലോയീസ്‌ അസോസിയേഷൻ എന്നിവ ആഹ്വാനം ചെയ്‌ത അഖിലേന്ത്യ ബാങ്ക്‌ സമരത്തിന്റെ ഭാഗമായാണ്‌ പണിമുടക്ക്‌. സഹകരണ –-ഗ്രാമീണ ബാങ്കുകളെ ഒഴിവാക്കി. ഓഫീസർമാർ പണിമുടക്കുന്നില്ല. ഓൾ ഇന്ത്യ ബാങ്ക്‌ ഓഫീസേഴ്‌സ്‌ കോൺഫെഡറേഷൻ സമരത്തിന്‌ പിന്തുണ പ്രഖ്യാപിച്ചു.

 

ജനവിരുദ്ധ ബാങ്കിങ്‌ പരിഷ്‌കാരങ്ങൾ അവസാനിപ്പിക്കുക, ബാങ്ക്‌ ലയന നയം ഉപേക്ഷിക്കുക, കുത്തകകളുടെ വൻകടങ്ങൾ തിരിച്ചുപിടിക്കുക, നിക്ഷേപങ്ങളുടെ പലിശ ഉയർത്തുക, സേവന ഫീസിന്റെ പേരിലും മറ്റും ഇടപാടുകാരെ പിഴിയുന്ന രീതി അവസാനിപ്പിക്കുക, ബാങ്കുകളിലെ ഒഴിവുകൾ നികത്താൻ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ്‌  ഉന്നയിക്കുന്നത്‌. ജീവനക്കാർ ചൊവ്വാഴ്‌ച വിവിധ കേന്ദ്രങ്ങളിൽ പ്രകടനവും യോഗവും സംഘടിപ്പിക്കും. തിരുവനന്തപുരത്ത് പകൽ 11ന്‌ പാളയത്തുനിന്ന്‌ റാലി ആരംഭിക്കും.
Comments

COMMENTS

error: Content is protected !!