രണ്ടാം ദിവസവും പണിമുടക്ക് പൂർണം; വിവിധ മേഖലകളിൽ പ്രകടനങ്ങളും പൊതുയോഗങ്ങളും
പയ്യോളി : സംയുക്തട്രേഡ് യൂണിയൻ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് രണ്ടാം ദിവസവും പയ്യോളിഏരിയയിൽ പൂർണമായിരുന്നെന്ന് സംഘാടകർ അറിയിച്ചു. പയ്യോളി, കോട്ടക്കൽ, ഇരിങ്ങൽ, തിക്കോടി, മൂടാടി, നന്തി എന്നീ സമരകേന്ദ്രങ്ങളിൽ പണിമുടക്കിയ തൊഴിലാളികൾ പ്രകടനവും പൊതുയോഗവും നടത്തി. പയ്യോളിയിൽ സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ നടന്ന പ്രകടനവുംപൊതുയോഗവും സി ഐ ടി യു ജില്ലാ സെക്രട്ടറി കെ കെ മമ്മു ഉദ്ഘാടനംചെയ്തു. പി വി രാമചന്ദ്രൻ അധ്യക്ഷനായിരുന്നു. എൻ എം മനോജ്, പി എം ഭാസ്ക്കരൻ ,പി വി മനോജൻ , എൻ ടി രാജൻ, പി വി സചീന്ദ്രൻ , ബിജു പയ്യോളി, രാജ്നാരായണൻ , പി വി അനിൽകുമാർ, ശ്രീശൻ കിഴൂർ എന്നിവർ സംസാരിച്ചു. കെ പി സി ഷുക്കൂർ സ്വാഗതവും, കെ വി ചന്ദ്രൻ നന്ദിയും പറഞ്ഞു. കോട്ടക്കലിൽ നടന്നപൊതുയോഗം എൻ ടി അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. പി പി കണ്ണൻ അധ്യക്ഷനായി. എം ടി ഗോപാലൻ, എസ് വി റഹ്മമത്തുള്ള , അനിൽകുമാർ , ഇസ്മയിൽ എന്നിവർ സംസാരിച്ചു. ടി ഗോപാലൻ സ്വാഗതവും, ടി ഉമാനാഥൻ നന്ദിയും പറഞ്ഞു.
തിക്കോടിയിൽ രണ്ടാം ദിവസം നടന്ന പ്രകടനവും പൊതുയോഗവും ഇ ശശി ഉദ്ഘാടനം ചെയ്തു. എം കെ പ്രേമൻ അധ്യക്ഷനായി. ഡി ദീപ, എൻ വി രാമകൃഷ്ണൻ, സുരേഷ് ചങ്ങാടത്ത് , കേളോത്ത് ബാലൻ, എൻ കെ അബ്ദുൾ സമദ്, മണികണ്ഠൻ, പ്രനില സത്യൻ, എം ടി രമേശൻ , സുനിത എന്നിവർ സംസാരിച്ചു. പി ജനാർദ്ദനൻ സ്വാഗതം പറഞ്ഞു. നന്തിയിൽ നടന്ന സംയുക്തട്രേഡ് യൂണിയൻ പ്രകടനത്തിന് കെ കുഞ്ഞികൃഷ്ണൻ നായർ, വി കെ ശശി, കെ കെ രാജേന്ദ്രൻ എന്നിവർ നേതൃത്വം നൽകി. മൂടാടി ടൗണിൽ സംഘടിപ്പിച്ച പ്രകടനവും പൊതുയോഗവും കെ സത്യൻ ഉദ്ഘാടനം ചെയ്തു. പി വി ഗംഗാധരൻഅധ്യക്ഷനായിരുന്നു. എൻ എം വിജയലക്ഷ്മി, ജി കെ രാജൻ, പുഷ്പാകരൻ എന്നിവർ സംസാരിച്ചു.