ലഹരിക്കെതിരെ കടലോളം കലി തുള്ളി കലയും


കൊയിലാണ്ടി:’ ഉയിർപ്പ് 23 ‘ എന്ന മുദ്രാവാക്യമുയർത്തി ഡി വൈ എഫ് ഐ കൊയിലാണ്ടി ബ്ലോക്ക്  നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായി ബ്ലോക്ക് പരിധിയിലെ 172 യൂനിറ്റുകളിലെയും വീടുകളിൽ ലഹരി വിരുദ്ധ സന്ദേശമുയർത്തുന്ന ക്രിസ്തുമസ്, ന്യൂയർ ആശംസാ കാർഡുമായി 24, 25 തിയ്യതികളിൽ കരോൾ നടന്നു. വലിയ രൂപത്തിൽ ലഹരിമാഫിയ കൈയ്യടക്കിക്കൊണ്ടിരുന്ന കൊയിലാണ്ടി ടൗണും പരിസരങ്ങളിലുമെല്ലാം ഡി വൈ എഫ് ഐ ഇടപെടലിന്റെ ഭാഗമായി വലിയ രൂപത്തിൽ ലഹരി വ്യാപനം തടയാൻ സാധിച്ചിട്ടുണ്ട്. ലഹരിക്കെതിരെ വിവിധ തരത്തിലുള്ള ക്യാമ്പയിനുകൾ ഡി വൈ എഫ് ഐ ഏറ്റെടുക്കുന്നതിന്റെ ഭാഗമായാണ് ന്യൂയർ, ക്രിസ്തുമസ് ആഘോഷം ലഹരിമുക്തമായി ആലോഷിക്കാൻ ഡി വൈ എഫ് ഐ നേതൃത്വം നല്കുന്നത്. ഇതിന്റെ ഭാഗമായി ഒപ്പന, തിരുവാതിരക്കളി, കളരിപ്പയറ്റ്, മാർഗം കളി, സംഗീതശില്പം എന്നീ കലാപരിപാടികൾ നടന്നു.

കൊയിലാണ്ടി പുതിയ ബസ്സ് സ്റ്റാന്റ് പരിസരത്ത് നടന്ന സാംസ്കാരിക സദസ്സ് പ്രശസ്ത സിനിമാ താരം പി പി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ടി കെ ചന്ദ്രൻ അധ്യക്ഷം വഹിച്ചു ഡി വൈ എഫ് ഐ കൊയിലാണ്ട് ബ്ലോക്ക് പ്രസിഡണ്ട് കെ കെ സതീഷ്ബാബു ലഹരി വിരുദ്ധ പ്രതിഞ്ജ ചൊല്ലിക്കൊടുത്തു. ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി പി സി ഷൈജു, ജില്ലാ പ്രസിഡന്റ് എൽ ജി ലിജീഷ്, ബിപി ബബീഷ് എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. കൊയിലാണ്ടി ബ്ലോക്ക് സെക്രട്ടറി എൻ ബിജീഷ് സ്വഗതവും പി വി അനുഷ നന്ദിയും പറഞ്ഞു. തുടർന്ന് റാസാബീഗം ടീം അവതരിപ്പിച്ച ഗസൽ നൈറ്റ് അരങ്ങേറി.

Comments

COMMENTS

error: Content is protected !!