രണ്ട് വിസിമാർ കൂടി ഗവർണർക്ക് വിശദീകരണം നൽകി
രണ്ട് വൈസ് ചാൻസലർമാർ കൂടി രാജി സമർപ്പിക്കാത്തതിന് ഗവർണർക്ക് വിശദീകരണം നൽകി. ഡിജിറ്റൽ സർവ്വകാലശാല വിസിയും ശ്രീ നാരായണ ഓപ്പൺ സർവകലാശാല വിസിയുമാണ് ഇപ്പോൾ വിശദീകരണം നൽകിയിരിക്കുന്നത്. ഇതോടെ ഇതുവരെ അഞ്ച് വിസിമാർ ഗവർണർക്ക് വിശദീകരണം നൽകി. യുജിസി ചട്ടം പാലിക്കാതെയുള്ള നിയമനത്തിന്റെ പേരിൽ സാങ്കേതിക സർവ്വകലാശാല വൈസ് ചാൻസലറെ പുറത്താക്കിയ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു ഒമ്പത് വിസിമാരോട് 2 ഗവർണർ രാജിവെയ്ക്കാൻ ആവശ്യപ്പെട്ടത്. എന്നാൽ ഇത് ചോദ്യം ചെയ്ത് വിസിമാർ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.
അതേ സമയം, സിസിക്കെതിരെ നീങ്ങുകയാണ് സർക്കാർ. രേഖാമൂലം ഉള്ള അനുവാദം ഇല്ലാതെ പുതിയ ചുമതലയേറ്റതിൽ ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയോ സാങ്കേതിക വകുപ്പ് ഡയറക്ടറോ സിസയോട് വിശദീകരണം തേടും. എന്നാൽ ചാൻസലർ പദവി നൽകിയ ശേഷം ചുമതല ഏൽക്കരുതെന്ന് സർക്കാർ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് സിസയുടെ വിശദീകരണം. ചുമതലയേൽക്കുന്നത് ഡയറകട്റെ അറിയിച്ചിരുന്നതായും സിസ പറയുന്നു. വിസി ഇല്ലെങ്കിൽ ചുമതല പ്രോ വിസിക്കോ, മറ്റേതെങ്കിലും വിസിക്കോ അതുമല്ലെങ്കിൽ ഉന്നത വിദ്യാഭ്യാസവകുപ്പ് സെക്രട്ടരിക്കോ നൽകണമെന്ന കെടിയു ചട്ടം പാലിച്ചില്ലെന്ന പരാതി ഉയരുന്നുണ്ട്. പരീക്ഷാ നടത്തിപ്പിൽ സിസി വീഴ്ച വരുത്തിയതായുള്ല അന്വേഷണ റിപ്പോർട്ടുണ്ടെന്ന ആരോപണവും ഉയരുന്നുണ്ട്.