KERALA
രാജസ്ഥാനില്‍ നിന്നുള്ള ഓം ബിര്‍ള ലോക്സഭാ സ്പീക്കറാകും
![](https://calicutpost.com/wp-content/uploads/2019/06/birla.jpg)
ജയ്പൂര്‍: രാജസ്ഥാനില്‍ നിന്നുള്ള ഓം ബിര്‍ള ലോക്സഭാ സ്പീക്കറാകുമെന്ന് റിപ്പോര്‍ട്ട്. കോട്ടയില്‍ നിന്നുള്ള എം.പിയാണ് ഓം ബിര്‍ള. ബിര്‍ളയെ സ്പീക്കറാക്കാന്‍ ബി.ജെ.പിക്കുള്ളില്‍ ധാരണയായതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
കോട്ടയില്‍ നിന്നും ഇത് രണ്ടാമത്തെ തവണയാണ് ബിര്‍ള എം.പിയാവുന്നത്. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാംനാരായണ്‍ മീനയെ 2.5 ലക്ഷം വോട്ടുകള്‍ക്കാണ് ബിര്‍ള പരാജയപ്പെടുത്തിയത്.
തിങ്കളാഴ്ച ബി.ജെ.പി എം.പി വീരേന്ദ്ര കുമാറിനെ പ്രോ ടേം സ്പീക്കറായി തെരഞ്ഞെടുത്തിരുന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് അദ്ദേഹത്തിന് സത്യപ്രതിജ്ഞ ചൊല്ലി നല്‍കിയത്. 300 എം.പിമാരുടെ സത്യപ്രതിജ്ഞയ്ക്ക് നേതൃത്വം നല്കിയതും അദ്ദേഹമായിരുന്നു.
പുതിയ സ്പീക്കര്‍ ചുമതലയേല്‍ക്കുന്നതോടെ വീരേന്ദ്ര കുമാറിന്റെ സ്ഥാനം അസാധുവാകും.
Comments