വൈദ്യുതി ബോർഡ് കടലാസ് ഇടപാടുകൾ ഒഴിവാക്കി സമ്പൂർണ്ണമായി ഡിജിറ്റൽ ആകുന്നു

 

കൊച്ചി: വൈദ്യുതി ബില്‍ ഇനി മുതൽ ഉപഭോക്താവിന്റെ മൊബൈല്‍ ഫോണില്‍ എസ്‌എംഎസ് സന്ദേശമായി എത്തും. 100 ദിവസം കൊണ്ട് വൈദ്യുത ബോർഡിന്റെ എല്ലാ ഇടപാടുകളും ഡിജിറ്റല്‍ ആക്കുന്നതിന്റെ ആദ്യഘട്ടമായാണ് കടലാസ് ബില്ലുകൾ നൽകുന്ന രീതി അവസാനിപ്പിക്കുന്നത്. കാര്‍ഷിക കണക്‌ഷന്‍, ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള സബ്സിഡി ലഭിക്കുന്നവര്‍ ഒഴികെ മറ്റെല്ലാ ഉപഭോക്താക്കളും ഓണ്‍ലൈന്‍ വഴിയോ മൊബൈല്‍ ആപ് വഴിയോ മാത്രം ബില്ലടയ്ക്കുന്ന പദ്ധതിയാണു നടപ്പാക്കുന്നത്.
100 ദിവസത്തിനു ശേഷം കാഷ് കൗണ്ടര്‍ വഴി ബില്ലടയ്ക്കാന്‍ ഒരു ശതമാനം കാഷ് ഹാന്റ്‌ലിംഗ് ഫീസ് ഈടാക്കണമെന്ന ശുപാര്‍ശയും ബോര്‍ഡിനു മുന്നിലുണ്ട്. ഓണ്‍ലൈന്‍ വഴി വൈദ്യുതിയുമായി ബന്ധപ്പെട്ട അപേക്ഷകള്‍ നല്‍കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് അപേക്ഷാ ഫീസില്‍ ഇളവ് ലഭിക്കും. അതേസമയം കടലാസ് ഫോമുകള്‍ വഴിയുള്ള അപേക്ഷകള്‍ക്ക് 10% ഫീസ് വര്‍ദ്ധിപ്പിക്കും. ബി പി എല്‍, കാര്‍ഷിക ഉപഭോക്താക്കള്‍ക്ക് ഈ വര്‍ധന ബാധകമല്ല.

കണ്‍സ്യൂമര്‍ നമ്പര്‍ വെര്‍ച്വല്‍ അക്കൗണ്ട് നമ്പറായി പരിഗണിച്ച്‌ ബാങ്കുകളില്‍ പണമടയ്ക്കാനുള്ള സംവിധാനവും ഒരു മാസത്തിനകം നടപ്പാകും. ഈ സാമ്പത്തിക വര്‍ഷാവസാനത്തോടെ സമ്പൂര്‍ണമായ ഇ-പേയ്മെന്റ് സംവിധാനം ഏര്‍പ്പെടുത്തുകയാണു ലക്ഷ്യം.

Comments

COMMENTS

error: Content is protected !!