KOYILANDILOCAL NEWS
രാജസ്ഥാനിൽ മലയാളി സൈനികന്‍ വെടിയേറ്റ് മരിച്ചു
മേപ്പയ്യൂർ: രാജസ്ഥാനിൽ ജയ്പുരിനടുത്ത് മലയാളി സൈനികൻ വെടിയേറ്റു മരിച്ചു. അജ്മീർ നസീറാബാദ് എയർഫോഴ്‌സ് കൻ്റോൺമെൻ്റ് കോളനിയിൽ ജോലി ചെയ്യുന്ന കോഴിക്കോട് കീഴ്പയ്യൂർ സ്വദേശി മാണിക്കോത്ത് ജിതേഷ് (39) ആണ് മരിച്ചത്.
സ്വയം വെടിവെച്ച് മരിച്ചതായാണ് പ്രാഥമിക വിവരം. വിവരമറിഞ്ഞ് മരിച്ച സൈനികൻ ജിതേഷിൻ്റെ സഹോദരൻ പ്രജീഷും അയൽക്കാരനും രാജസ്ഥാനിലേക്ക് തിരിച്ചിട്ടുണ്ട്. പിതാവ്: ദാമോദരൻ. മാതാവ്: ജാനു .
ഭാര്യ:നതിഷ.മക്കൾ: ഇഷാൻ ജിത്ത്, ഷിയാൻ ജിത്ത്
സഹോദരങ്ങൾ: പ്രജീഷ്, പ്രജില, ജിജില
Comments