രാജീവ് ഖേൽ രത്ന പുരസ്കാരത്തിൻ്റെ പേരു മാറ്റി. തമസ്കരണത്തിനുള്ള ഗൂഡാലോചനയെന്ന് ഉമ്മൻ ചാണ്ടി
ഇന്ത്യയുടെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേൽ രത്ന പുരസ്കാരത്തിന്റെ പേര് മാറ്റിയ കേന്ദ്ര സർക്കാർ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. രാജ്യത്തിനു വേണ്ടി രക്തസാക്ഷിയായ നേതാവിനോടുള്ള കടുത്ത അവഹേളനം കൂടിയാണിതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
” ശാസ്ത്ര സാങ്കേതിക – കായിക മേഖലയിൽ സുശക്തമായ ഇന്ത്യ സ്വപ്നം കണ്ട രാജീവ് ഗാന്ധിയോടുള്ള വലിയ ആദരമായിട്ടാണ് പരമോന്നത കായിക പുരസ്കാരത്തിന് അദ്ദേഹത്തിന്റെ പേര് നൽകിയത്. പണ്ഡിറ്റ് ജവഹർലാൽ നെഹ്റു, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി തുടങ്ങിയ രാഷ്ട്രീയ നേതാക്കളെ തമസ്കരിക്കാനുള്ള ബിജെപിയുടെ ഗൂഢാലോചനയാണ് ഈ നടപടിയിലൂടെ പുറത്തു വരുന്നത് ”
രാജ്യത്തെ പരമോന്നത കായിക പുരസ്ക്കാരമാണ് രാജീവ് ഖേൽ രത്ന. ഇനി മുതൽ അറിയപ്പെടുക മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്ക്കാരം എന്നായിരിക്കും. ജനങ്ങളിൽനിന്ന് നിരവധി അപേക്ഷകൾ ലഭിച്ചതുപ്രകാരമാണ് പേരുമാറ്റമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശദീകരിച്ചത്. കോൺഗ്രസ് നേതാവും മുൻ പ്രധാനമന്ത്രിയുമായിരുന്ന രാജീവ് ഗാന്ധിയുടെ പേരിലുണ്ടായിരുന്ന പുരസ്ക്കാരമാണ് ഹോക്കി മാന്ത്രികനും ഇതിഹാസതാരവുമായ മേജർ ധ്യാൻചന്ദിന്‍റെ പേരിലാക്കിയത്. കായികപുരസ്ക്കാരത്തിന്‍റെ പേരിൽ പോലും രാഷ്ട്രീയ പകപോക്കലുകൾക്ക് വേദിയാവുകയാണ്