KERALAMAIN HEADLINES
രാജീവ് ഗാന്ധി വധക്കേസിലെ ആറ് പ്രതികളേയും മോചിപ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവ്
രാജീവ് ഗാന്ധി വധക്കേസിലെ ആറ് പ്രതികളേയും മോചിപ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവ്. കേസിലെ പ്രതികളായ നളിനി ശ്രീഹരന്‍, റോബര്‍ട്ട് പൈസ്, രവിചന്ദ്രന്‍ രാജ, ശ്രീഹരന്‍, ജയകുമാര്‍, മുരുകുന്‍
എന്നീ പ്രതികളെ മോചിപ്പിക്കാനാണ് കോടതി ഉത്തരവിട്ടത്. മറ്റേതെങ്കിലും കേസുകളില്‍ പ്രതികള്‍ക്ക് ബന്ധമില്ലെങ്കില്‍ മോചിപ്പിക്കാനാണ് സുപ്രീംകോടതി നിര്‍ദേശം.
പേരറിവാളന്റെ ഉത്തരവ് മറ്റുപ്രതികള്‍ക്കും ബാധകമാണെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. എല്ലാ പ്രതികളെയും വിട്ടയക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിട്ടും ഗവര്‍ണര്‍ നടപടിയെടുത്തില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതികള്‍ മൂന്ന് പതിറ്റാണ്ടിലേറെ ജയിലില്‍ കിടന്നിട്ടുണ്ട്. അവരുടെ പെരുമാറ്റം തൃപ്തികരമാണെന്നും കോടതി വ്യക്തമാക്കി.

Comments