DISTRICT NEWS
രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കിയതില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി ഒന്നാമത്
കോഴിക്കോട്: രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കിയതില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി രാജ്യത്ത് ഒന്നാമതെത്തി. കാരുണ്യ ഉള്‍പ്പെടെയുള്ള ചികിത്സാ പദ്ധതികളിലൂടെയാണ് കോഴിക്കോടിന് ഈ നേട്ടം കൈവരിക്കാനായത്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി(കാസ്‌പ്)യിലൂടെ കൂടുതല്‍ രോഗികള്‍ക്ക് കിടത്തിച്ചികിത്സ നല്‍കിയതിലും ബഹുദൂരം മുന്നിലാണ് ഈ ആശുപത്രി.
കേന്ദ്രസര്‍ക്കാരിന്റെ ആരോഗ്യമന്ഥന്‍ പദ്ധതിയില്‍ കൂടുതല്‍ പേര്‍ക്ക് സൗജന്യ ചികിത്സ നല്‍കിയതും കോഴിക്കോട് മെഡിക്കല്‍ കോളേജാണ്. മലബാറിലുള്ളവര്‍ വിദഗ്‌ധ ചികിത്സക്കായി ആശ്രയിക്കുന്ന പ്രധാന ചികിത്സാകേന്ദ്രമാണിത്. കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്, പാലക്കാട് ജില്ലകളില്‍ നിന്നുള്ളവര്‍ എത്തുന്നു.
Comments