KERALAUncategorized

രാജ്യാന്തര ചലച്ചിത്ര മേളയിൽ പങ്കെടുക്കാനെത്തുന്നവർക്ക് യാത്രാ സൗകര്യങ്ങൾ ഒരുക്കി കെ എസ് ആർ ടി സി

രാജ്യാന്തര ചലച്ചിത്ര മേളയിൽ പങ്കെടുക്കുന്നതിന് തിരുവനന്തപുരത്ത് എത്തുന്ന ഡെലിഗേറ്റുകൾക്ക് വിപുലമായ യാത്രാ സൗകര്യങ്ങൾ ഒരുക്കി കെ എസ് ആർ ടി സി. സിറ്റി സർക്കുലർ സർവീസുകൾ നടത്തുന്ന റൂട്ടുകളിലാണ് ഫിലിം ഫെസ്റ്റിവലിന്റെ പ്രദർശനം നടക്കുന്നത്. ഫെസ്റ്റിവൽ സമയമായ രാവിലെ 9 മുതൽ രാത്രി 10 വരെ ഈ റൂട്ടുകളിൽ സിറ്റി സർക്കുലർ സർവീസുകൾ ലഭ്യമാണ്.

ഒരു ട്രിപ്പിൽ പൂർണ്ണമായി യാത്ര ചെയ്യുന്നതിന് ഈ ബസുകളിൽ 10 രൂപയാണ് ടിക്കറ്റ് നിരക്കായി ഈടാക്കുന്നത്. 12 മണിക്കൂർ പരിധിയില്ലാത്ത യാത്ര നടത്തുന്നതിന് 30 രൂപ മാത്രം ചിലവാകുന്ന ” ടുഡേ” ടിക്കറ്റ് എടുത്താൽ എല്ലാ തീയറ്ററുകളിലേക്കും യാത്ര ചെയ്യാൻ സാധിക്കും. 50 രൂപ മുടക്കി “ഗുഡ് ഡേ” ടിക്കറ്റെടുത്താൽ 24 മണിക്കൂർ പരിധിയില്ലാതെ യാത്ര ചെയ്യാൻ സാധിക്കുന്നതാണ്. ഈ രണ്ടു ടിക്കറ്റും സിറ്റി സർക്കുലർ ബസുകളിൽ തന്നെ ലഭിക്കും.

100 രൂപയുടെ കെ എസ് ആർ ടി സി  ട്രാവൽ കാർഡ് വാങ്ങുന്നവർക്ക് സിറ്റി സർക്കുലർ, സിറ്റി ഷട്ടിൽ, സിറ്റി റേഡിയൽ സർവീസുകളിൽ യാത്ര ചെയ്യാം. രാത്രിസമയങ്ങളിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇലക്ട്രിക്ക് ബസുകളും കെ എസ് ആർ ടി സി ഒരുക്കിയിട്ടുണ്ട്. ഇവയുടെ സമയവിവരങ്ങൾ തിയേറ്ററുകൾ പ്രദർശിപ്പിക്കും.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button