പുതുപ്പള്ളി ഉപതെരഞ്ഞടുപ്പ് തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ അഞ്ചിനാണ് വോട്ടെടുപ്പ്.  എട്ടിനാണ് വോട്ടെണ്ണല്‍

പുതുപ്പള്ളി ഉപതെരഞ്ഞടുപ്പ് തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ അഞ്ചിനാണ് വോട്ടെടുപ്പ്.  എട്ടിനാണ് വോട്ടെണ്ണല്‍. നിലവിലെ എംഎല്‍എയും മുന്‍മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടി മരിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞടുപ്പ്. തെരഞ്ഞടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ പുതുപ്പള്ളി മണ്ഡലത്തില്‍ മാതൃക പെരുമാറ്റച്ചട്ടം നിലവില്‍ വന്നു

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 17നാണ്. സൂക്ഷ്മ പരിശോധന പതിനെട്ടിന്. നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള അവസാനതീയതി ഓഗസ്റ്റ് 21 ആണ്.

പുതുപ്പള്ളി ഉൾപ്പെടെ ഏഴു നിയോജക മണ്ഡലങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.  ജാർഖണ്ഡിലെ ധുമ്രി, ത്രിപുരയിലെ ബോക്സാനഗർ, ധൻപുർ, ബംഗാളിലെ ധുപ്ഗുരി, ഉത്തർപ്രദേശിലെ ഘോസി, ഉത്തരാഖണ്ഡിലെ ബാഗേശ്വർ എന്നിവിടങ്ങളിലാണ് സെപ്റ്റംബർ 5ന് ഉപതിരഞ്ഞെടുപ്പ് നടക്കുക.

Comments

COMMENTS

error: Content is protected !!