KERALAMAIN HEADLINES
രാമനാട്ടുകരയിൽ വീണ്ടും അപകടം. രണ്ടു പേർ മരിച്ചു
രാമനാട്ടുകര ബൈപാസിൽ ജീപ്പും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. ജീപ്പ് യാത്രക്കാരായ കോട്ടയം പുതുപ്പള്ളി സ്വദേശി ശ്യം വി ജോർജ്, കണ്ണൂർ കൊട്ടിയൂർ അമ്പായത്തോട് സ്വദേശി പി എ ജോർജ് എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്‌ച പുലർച്ചെ രണ്ടരയോടെയാണ് അപകടം. കോഴിക്കോട് ഭാഗത്തു നിന്നും ചേളാരിക്ക് പോകയായിരുന്ന ലോറിയും വയനാട്ടിലേക്ക് പോകുകയായിരുന്ന താർ ജീപ്പും തമ്മിലിടിച്ചാണ് അപകടം.
രാമനാട്ടുകര ബൈപാസ് മേൽപ്പാലത്തിലേക്ക് കയറുന്നതിന് തൊട്ടുമുമ്പാണ് വാഹനങ്ങൾ നേർക്കു നേർ ഇടിച്ചത്. .കഴിഞ്ഞാഴ്ചയാണ് രാമനാട്ടുകര എയർപോർട്ട് റോഡിൽ സ്വർണക്കവർച്ചാ സംഘത്തിലുൾപ്പെട്ട അഞ്ചു യുവാക്കൾ അപകടത്തിൽ മരിച്ചത്.
Comments