DISTRICT NEWSKERALAMAIN HEADLINES

രോഗബാധ കുറയുന്നു. മരണ നിരക്ക് കൂടുന്നു. കേരളത്തിൽ 10000 കവിഞ്ഞു

കേരളത്തിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 10,000 കവിഞ്ഞു. 2020 മാർച്ച് 28 ന് എറണാകുളത്ത് കേരളത്തിലാദ്യമായി കോവിഡ് ബാധ സ്ഥിരീകരിച്ചതിന് ശേഷം 10,157 മരണങ്ങളാണ് ജൂൺ ഏഴ് വരെ റിപ്പോർട്ട് ചെയ്തത്.

436 ദിവസം കൊണ്ടാണ് മരണ സംഖ്യ ഇത്രയും എത്തിയത്. ദേശീയ ശരാശരി നോക്കുമ്പോൾ കേരളത്തിലെ മരണ നിരക്ക് ഏറ്റവും കുറവാണ്. 0.38 ശതമാനമാണ് മരണ നിരക്ക്. കോവിഡ് ബാധിച്ചവരുടെ എണ്ണത്തിൽ കേരളം രാജ്യത്ത് മൂന്നാം സ്ഥാനത്താണ്. മഹാരാഷ്ട്രയ്ക്കും കർണ്ണാകത്തിനും തൊട്ട് പിന്നിൽ. അതേ സമയം കോവിഡ് ബാധിച്ചവരുടെ മരണ നിരക്ക് വെച്ച് നോക്കുമ്പോൾ കേരളം 34 സ്ഥാനത്താണ്.

രണ്ടാം തരംഗത്തിലാണ് മരണ സംഖ്യ ഇവിടെ കൂടി തുടങ്ങിയത്. കഴിഞ്ഞ മാസം മെയിൽ ആണ് ഏറ്റവും അധികം മരണങ്ങൾ കേരളത്തിലുണ്ടായത്.  3507 പേർ മരിച്ചു. ജൂൺ ആറിനാണ് ഏറ്റവും അധികം മരണങ്ങൾ ഒറ്റ ദിവസത്തിൽ ഉണ്ടായത്. 227 പേർ മരിച്ചു. മെയ് 12 നാണ് ഒറ്റ ദിവസം ഏറ്റവും അധികം കേസുകൾ റിപ്പോർട്ട് ചെയ്തത്. 43529 പേർക്ക് അന്ന് ടെസ്റ്റ് പോസിറ്റീവ്ആയി. ഇപ്പോൾ കേസുകളുടെ എണ്ണം കുറയുമ്പോഴും മരണ നിരക്ക് കേരളത്തിൽ വർധിക്കയാണ്.

ലോകത്ത് ഇതുവരെ 17 26 30 637 പേർ കോവിഡ് രോഗ ബാധയ്ക്ക് ഇരയായിട്ടുണ്ട്. ഇതിൽ 37 18 683 പേർ മരിച്ചു. ആഗോള തലത്തിൽ മരണ നിരക്ക് 2.15 ആണ്. കേരളത്തിൽ കോവിഡ് ബാധിച്ച് മരിച്ചവരിൽ 60 ശതമാനവും പുരുഷൻമാരാണ്. 2112 പേർ മരിച്ച തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും അധികം പേർ മരണത്തിന് കീഴടങ്ങിയത്. കോഴിക്കോട്, തൃശൂർ ജില്ലകളിൽ ആയിരത്തിൽ അധികം പേർ മരിച്ചു. രോഗ ബാധ ഏറ്റവും അധികം ഉണ്ടായത് ഏറണാകുളം ജില്ലയിലാണ്.

കേരളത്തിലെ ആരോഗ്യ രംഗത്തെ മികവും സമർപ്പണവും നിയന്ത്രണങ്ങളിലെ കാർക്കശ്യവുമാണ് മരണ നിരക്ക് പിടിച്ചു നിർത്തിയത്. മറ്റു രാജ്യങ്ങളും ഇതര സംസ്ഥാനങ്ങളുമായി ഏറ്റവും അധികം സമ്പർക്കമുള്ള സംസ്ഥാനമാണ് കേരളം. ജന സാന്ദ്രതയും കൂടുതലാണ്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button