രോഗികൾക്ക് ആൻ്റിജൻ പരിശോധന കർശനമാക്കി

കൊയിലാണ്ടി : കോഴിക്കോട് ജില്ലയില്‍ കൊറോണ ടെസ്റ്റ് പോസറ്റീവ് നിരക്ക് കൂടിയ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. താലൂക്ക് ആശുപത്രിയില്‍ ചികില്‍സക്കെത്തുന്ന രോഗികള്‍ ഒ.പി. ടിക്കറ്റ് എടുത്ത ശേഷം ആന്റിജന്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷമാണ് ഡോക്ടറുടെ അടുത്തെക്ക് ചികിത്സയ്ക്കായി വിടുന്നത്. കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ നോഡല്‍ ഓഫീസര്‍, ജെ.എച്ച് ഐ.സുരേഷ് ബാബുവിന്റെ നേതൃത്വത്തിലാണ് ആന്റിജന്‍ പരിശോധന നടത്തുന്നത്.

ഇന്നലെ രാത്രിയാണ് ഇത് സംബന്ധിച്ചുള്ള ഉത്തരവ് ആരോഗ്യ വകുപ്പിന് ലഭിച്ചത്. ഇന്ന് രാവിലെ 8 മണി ആകുമ്പോഴെക്കും പരിശാധനയ്ക്കായുള്ള സംവിധാനങ്ങള്‍ നടപ്പിലാക്കി പരിശോധന ആരംഭിക്കുകയും ചെയ്തു. താലൂക്ക് ആശുപത്രിയില്‍ ചികിത്സയ്ക്കായി രണ്ടായിരത്തോളം പേര്‍ എത്തുന്നുണ്ട്. കൂടാതെ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റും ഇതൊടൊപ്പം നടത്തി വരുന്നു.

Comments

COMMENTS

error: Content is protected !!