DISTRICT NEWS

രോഗികൾ വർധിച്ചതോടെ മെഡിക്കൽ കോളേജ് ആശുപത്രി വീർപ്പുമുട്ടുന്നു

രോഗികൾ വർധിച്ചതോടെ മെഡിക്കൽ കോളേജ് ആശുപത്രി വീർപ്പുമുട്ടുന്നു. മെഡിസിൻ വിഭാഗത്തിലാണ് ഏറ്റവുമധികം രോഗികളെത്തുന്നത്. പനിക്കൊപ്പം തലവേദന, ശരീരവേദനയും തുടങ്ങിയതോടെയാണ് ഏറെപ്പേരും എത്തുന്നത്. പനി, വൈറൽപ്പനി, പക്ഷാഘാതം, ഡെങ്കിപ്പനി തുടങ്ങിയ വിവിധ രോഗം ബാധിച്ചവരും കുറവല്ല.

ഒരു വാർഡിൽ 28 കിടക്കകളാണ് ഉള്ളത്. എന്നാൽ തിങ്കളാഴ്ചയോടെ മെഡിസിൻ വിഭാഗത്തിലെ എട്ടാം വാർഡിൽ 110 പേരെയാണ് പ്രവേശിപ്പിച്ചത്. ഈ വാർഡിൽ കൂടുതലായി പ്രവേശിപ്പിച്ച രോഗികൾ വരാന്തയിൽ നിലത്ത് പായ വിരിച്ചാണ് കിടക്കുന്നത്. ചിലർക്ക് ഗ്ളൂക്കോസും മറ്റും നൽകുന്നതും ഇവിടെ വെച്ച് തന്നെയാണ്. ആറ്, ഏഴ്, എട്ട് വാർഡുകളിലെ വരാന്തയിലും രോഗികൾ നിറഞ്ഞ അവസ്ഥയാണ്.

കളക്ടർ, ജില്ലാ മെഡിക്കൽ ഓഫീസർ, പ്രിൻസിപ്പൽ തലത്തിൽ ചർച്ചനടത്തി ബീച്ച് ആശുപത്രിയിൽ പ്രത്യേക നോഡൽ ഓഫീസറെ നിയമിച്ച് മെഡിക്കൽ കോളേജിൽനിന്ന് രോഗികൾക്ക് ആവശ്യമായ ടെസ്റ്റും ചികിത്സയും നിർദേശിച്ച് തിരിച്ച് റഫർ ചെയ്യുന്ന സംവിധാനം ഏർപ്പെടുത്തുകയാണെങ്കിൽ ഏറ്റവും ഗുണവും രോഗികൾക്ക് ആശ്വാസവുമായിരിക്കുമെന്ന് മെഡിക്കൽ കോളേജ് അധികൃതർ പറഞ്ഞു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button