LOCAL NEWS
രോഹൻ കുന്നുമ്മലിന് സ്വീകരണം
കൊയിലാണ്ടി ഗവ.ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ എസ്.എസ്.ജി. യുടെ ആഭിമുഖ്യത്തിൽ കേരള ക്രിക്കറ്റ് രഞ്ജി താരവും സ്കൂൾ പൂർവ വിദ്യാർത്ഥിയുമായ രോഹൻ കുന്നുമ്മലിന് സ്വീകരണം നൽകി. പരിശീലകൻ കൂടിയായ അഛൻ സുശീൽ കുമാറിനെ പൊന്നാട അണിയിച്ചു. ദേശീയ സൈക്കിൾ പോളോ റണ്ണേഴ്സ് അപ്പായ കേരളാ ടീം അംഗങ്ങളും സ്കൂൾ വിദ്യാർത്ഥികളുമായ ജനിഗ ശേഖർ, ആർദ്ര പി.എസ്. എന്നിവരെ ചടങ്ങിൽ ആദരിച്ചു. കൊയിലാണ്ടി നഗരസഭാ ചെയർ പേഴ്സൺ സുധ കിഴക്കെപ്പാട്ട് സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്തു. എസ്.എസ്.ജി. ചെയർമാൻ യു .കെ.ചന്ദ്രൻ അധ്യക്ഷത വഹിച്ചു. എം.ജി. ബൽരാജ്, സി.പി. ആനന്ദൻ, പി. വൽസല, അഡ്വ.പി.പ്രശാന്ത്, പി.സി. ഗീത, കെ.ചന്ദ്രമതി, പി.ചന്ദ്രശേഖരൻ , എൻ.വി. വൽസൻ, സി. ജയരാജ് എന്നിവർ പ്രസംഗിച്ചു.
Comments