റവന്യൂ ജില്ലാ സ്കൂൾ കലോത്സവം:സംഘാടക സമിതി രൂപീകരിച്ചു
വടകര:നവമ്പർ 28 മുതൽ ഡിസംബർ 1വരെ വടകരയിൽ നടക്കുന്ന കോഴിക്കോട് ജില്ലാ സ്കൂൾ കലോത്സവ നടത്തിപ്പിനായി 501 അംഗ സംഘാടകസമിതി രൂപീകരിച്ചു.സെന്റ് ആന്റണീസ് ഗേൾസ് ഹൈസ്കൂളിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം കെ കെ രമ എം എൽ എ ഉദ്ഘാടനം ചെയ്തു. മണിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി കെ അഷ്റഫ് അധ്യക്ഷത വഹിച്ചു.നഗരസഭാ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പി സജീവ് കുമാർ,ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീജിത്ത്, നഗരസഭാ കൗൺസിലർ എ പ്രേമകുമാരി,പി കെ ദിവാകരൻ,പുറത്തോടത്ത് സുകുമാരൻ,ആർ സത്യൻ,വടയക്കണ്ടി നാരായണൻ,പ്രസാദ് വിലങ്ങിൽ,കെ പ്രകാശൻ, വിജയബാബു,വി ഗോപാലൻ,പി എം വിനു, രാജീവൻ പറമ്പത്ത്,എം അബ്ദുൾ സലാം, കെ എം വിനോദൻ,പി എം രവീന്ദ്രൻ,എസ് ഐ ബാബു,പി കെ കൃഷ്ണദാസ് എന്നിവർ പ്രസംഗിച്ചു.ഡയറ്റ് പ്രിൻസിപ്പാൾ വി വി പ്രേമരാജൻ സ്വാഗതവും ഡി ഇ ഒ ഹെലൻ ഹൈസന്ത് മെൻഡോസ് നന്ദിയും പറഞ്ഞു.സംഘാടക സമിതി ചെയർമാനായി കെ കെ രമ എം എൽ എയേയും വർക്കിംഗ് ചെയർമാനായി നഗരസഭാ ചെയർപേഴ്സൺ കെ പി ബിന്ദുവിനേയും, ജനറൽ കൺവീനറായി ഡി ഡി ഇ സി മനോജ് കുമാറിനേയും ട്രഷററായി ഡി ഒ ഹെലനേയും തെരഞ്ഞെടുത്തു. വിവിധ സബ്ബ് കമ്മറ്റി ഭാരവാഹികളേയും തെരഞ്ഞെടുത്തു.