ഹെൽമറ്റ് ധരിക്കാതെ പിൻസീറ്റ് യാത്ര; ഇരുചക്ര വാഹന ഉടമകളെ തേടി പിഴ അടക്കണമെന്ന നോട്ടീസ് എത്തിത്തുടങ്ങി

ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുമ്പോൾ പിൻസീറ്റിലിരിക്കുന്നവരും ഹെൽമറ്റ് ധരിക്കണമെന്ന നിയമം അടുത്തിടെയാണ് നിലവിൽ വന്നത്. നിയമം കർക്കശമായി നടപ്പാക്കില്ലെന്ന് മന്ത്രി അറിയിച്ചിരുന്നുവെങ്കിലും അതൊക്കെ അധികൃതർ മറന്ന മട്ടാണ്. നിയമലംഘനം നടത്തുന്ന ഇരുചക്ര വാഹന ഉടമകളുടെ വീട്ടിലേക്ക് പിഴ അടക്കണമെന്ന് കാണിച്ചുള്ള നോട്ടീസ് വാഹനവകുപ്പ് അയച്ചു തുടങ്ങി.
കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിലെ വകുപ്പ് 129ന് വിരുദ്ധമായി ഹെല്‍മെറ്റ് ധരിക്കാതെ യാത്ര ചെയ്തതായി കണ്ടെത്തിയിട്ടുണ്ടെന്നും ഇത് കേന്ദ്ര മോട്ടോര്‍ വാഹന നിയമ വകുപ്പ് 194-ഡി പ്രകാരം ശിക്ഷാര്‍ഹമാണെന്നുമുള്ള വിശദീകരണത്തോടെയാണ് നോട്ടീസ്. 500 രൂപയാണ്അടക്ക്കേണ്ട പിഴ.

 

ഇതോറ്റൊപ്പം, സംഭവദിവസം ഇരുചക്ര വാഹനം ഓടിച്ച വ്യക്തി ലൈസൻസ് സഹിതം ആർടി ഓഫീസിലെത്തി വിശദീകരണം നൽകണമെന്നും നോട്ടീസിൽ നിർദ്ദേശമുണ്ട്. അല്ലാത്ത പക്ഷം ഉടമക്കെതിരെ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പും നോട്ടീസിലുണ്ട്.

 

കുട്ടികൾ ഉൾപ്പെടെ പിറകിലിരിക്കുന്ന ഇരുചക്ര വാഹന യാത്രക്കാർക്കും ഹെൽമറ്റ് നിർബന്ധമാക്കിയാണ് ഹൈക്കോടതി ഉത്തരവിറക്കിയത്. സുപ്രീം കോടതി നിയമിച്ച റോഡ് സുരക്ഷ കമ്മിറ്റിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. എന്നാൽ ഇത് പെട്ടെന്ന് നിർബന്ധമാക്കുന്നതിന് പകരം ബോധവൽക്കരണത്തിന് ശേഷം നിർബന്ധമാക്കാനായിരുന്നു സർക്കാരിന്റെ തീരുമാനം. നിയമലംഘനങ്ങൾ തടയാൻ ഹൈവേകളിൽ 240 ഹൈ സ്പീഡ് കാമറകൾ സ്ഥാപിച്ചിട്ടുണ്ട്.
Comments

COMMENTS

error: Content is protected !!