MAIN HEADLINES
റഷ്യക്കെതിരായ പോരാട്ടത്തില്‍ പങ്കാളിയാകില്ല; ബൈഡന്‍
വാഷിങ്ടന്‍: അമേരിക്കന്‍ ജനത യുക്രൈന് ഒപ്പമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്‍. എന്നാല്‍ യുക്രൈന്റെ മണ്ണില്‍ അമേരിക്കന്‍ സൈന്യം റഷ്യയുമായി ഏറ്റുമുട്ടല്‍ നടത്തില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. റഷ്യയുടെ യുക്രൈന്‍ ആക്രമണം ആരംഭിച്ച് ഒരാഴ്ചയ്ക്ക് ശേഷം കോണ്‍ഗ്രസില്‍ നടത്തിയ പ്രസംഗത്തിലാണ് ബൈഡന്‍ ഇക്കാര്യം പറഞ്ഞത്.
‘നമ്മുടെ സൈന്യം യുക്രൈനായി പോരാടാന്‍ പോകുന്നില്ല. മറിച്ച് നാറ്റോ സഖ്യകക്ഷികള്‍ക്കെതിരായ ആക്രമണങ്ങളെ പ്രതിരോധിക്കുകയും പുതിനെ പടിഞ്ഞാറോട്ട് നീങ്ങുന്നതില്‍നിന്ന് തടയുകയം ചെയ്യും. പോളണ്ട്, റൊമാനിയ, ലാത്വിയ, ലിത്വാനിയ, എസ്‌തോണിയ എന്നിവയുള്‍പ്പെടെയുള്ള നാറ്റോ രാജ്യങ്ങളെ സംരക്ഷിക്കാന്‍ അമേരിക്ക സേനാവിന്യാസം നടത്തിയതായും അദ്ദേഹം പറഞ്ഞു.
Comments