ബ്രിട്ടനിൽനിന്ന്​ എത്തിയ മൂന്ന്‌ പേർക്ക്‌ കോവിഡ്

കോഴിക്കോട്​: ബ്രിട്ടനിൽനിന്ന് കോഴിക്കോ​ട്ടെത്തിയ മൂന്ന്‌ പേർ​ക്ക്‌ കോവിഡ്. വ്യാഴാഴ്​ച രാവിലെ കോഴിക്കോട്ടെത്തിയ മെഡിക്കൽ കോളേജ്‌​ സ്വദേശിയായ മുപ്പത്തിയാറുകാരനാണ്​ ​ആദ്യം രോഗം സ്ഥിരീകരിച്ചത്‌.  ഇയാളുടെ കുട്ടിക്കും മുക്കം സ്വദേശിക്കും പിന്നീട്‌ രോഗം സ്ഥിരീകരിച്ചു. ബ്രിട്ടനിൽ മാരക വൈറസ്​ സ്ഥിരീകരിച്ചശേഷം കേരളത്തിലെത്തിയവരിൽ കണ്ടെത്തിയ ആദ്യപോസിറ്റീവ്​ കേസാണിത്​. മൂന്നുപേരും അതിജാഗ്രതാ വിഭാഗത്തിൽ പരിചരണത്തിലാണ്‌.
ഇവരുടെ സ്രവം പ്രത്യേക പരിശോധനക്കായി പുണെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്​ ഓഫ്​ വൈറോളജിയിലേക്ക്​ അയച്ചിട്ടുണ്ട്​. നാലു​ ദിവസത്തിനകം ഫലം ലഭിക്കുമെന്നാണ്​ വിവരം. ജനിതക മാറ്റം സംഭവിച്ച മാരക കോവിഡ്​ വൈറസ്​ ബ്രിട്ടനിൽ റിപ്പോർട്ട്​ ചെയ്​ത സാഹചര്യത്തിൽ അവിടെനിന്ന്​ വന്നവർക്ക്​ പ്രത്യേക പ്രോ​ട്ടോകോളാണ്​ ആരോഗ്യവകുപ്പ്​ ഏർപ്പെടുത്തിയത്​. നവംബർ 25നു​ ശേഷം 68 പേർ കോഴിക്കോട്​ ജില്ലയിൽ എത്തിയതായാണ്​ സർക്കാരി​ന്റെ പുതിയ കണക്ക്​. ഇതിൽ 14 ദിവസം മുമ്പ്​ എത്തിയവർ അതിജാഗ്രതാ നിരീക്ഷണത്തിലാണ്​.
Comments

COMMENTS

error: Content is protected !!