KERALAMAIN HEADLINES
റിലയന്‍സ് ജിയോ കോഴിക്കോട്, തൃശ്ശൂര്‍ ഉൾപ്പെടെ രാജ്യത്ത് പത്തിടങ്ങളിൽ കൂടി ട്രൂ 5ജി പ്രഖ്യാപിച്ചു
റിലയന്‍സ് ജിയോ കോഴിക്കോട്, തൃശ്ശൂര്‍ ഉൾപ്പെടെ രാജ്യത്ത് പത്തിടങ്ങളിൽ കൂടി ട്രൂ 5ജി പ്രഖ്യാപിച്ചു. ആഗ്ര, കാണ്‍പുര്‍, മീററ്റ്, പ്രയാഗ്‌രാജ്, തിരുപ്പതി, നെല്ലോര്‍, കോഴിക്കോട്, തൃശ്ശൂര്‍, അഹമ്മദാബാദ്, നാഗ്പൂര്‍ എന്നിവിടങ്ങളില്‍ ഇനി മുതല്‍ ട്രൂ 5ജി സേവനങ്ങള്‍ ലഭ്യമാകും.
നാല് സംസ്ഥാനങ്ങളിലെ 10 നഗരങ്ങളില്‍ ജിയോ ട്രൂ 5ജി സേവനങ്ങള്‍ ലഭ്യമാക്കാനായതില്‍ അഭിമാനമുണ്ടെന്ന് ജിയോ വക്താവ് അറിയിച്ചു. രാജ്യത്ത് 72 നഗരങ്ങളിലാണ് ഇപ്പോള്‍ ജിയോയുടെ 5ജി സേവനങ്ങള്‍ ലഭിക്കുന്നത്.
Comments