വിസ്മയയുടെ മരണത്തിലേക്ക് നയിച്ചതിൽ പൊലീസിനും പശ്ചാത്താപം

കൊല്ലം നിലമേൽ പോരുവഴിയിൽ  വിസ്‌മയ ഭർത്തൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ ദക്ഷിണ മേഖല ഐജി ഹര്‍ഷിത അട്ടല്ലൂരി നേരിട്ട് അന്വേഷണം ആരംഭിച്ചു. വിസ്മയയുടെ വീട്ടിലെത്തി അച്ഛനും കുടുംബാംഗങ്ങളുമായി സംസാരിച്ചു. കേസിൽ  പ്രതിക്കെതിരെ  ശക്‌തമായ തെളിവുകളുണ്ടെന്നും ശക്‌തമായ ശിക്ഷ തന്നെ വാങ്ങി നൽകാൻ കഴിയുമെന്നുംഐജി പറഞ്ഞു.

അതേ സമയം പൊലീസിൻ്റെ ഇപ്പോഴത്തെ അന്വേഷണം പ്രായശ്ചിത്തമാണെന്ന് വിമർശനം ഉയർന്നു. അരുണും വിസ്മയയും വിവാഹം കഴഞ്ഞ് ആറാം മാസം തന്നെ വിസമയയുടെ വീടാക്രമിച്ചതിൻ്റെ പേരിൽ അരുണിനെതിരെ പൊലീസിൽ പരാതിയുണ്ടായിരുന്നു. ഈ  കേസ് പുനരന്വേഷണം നടത്തണമെന്ന് കുടുംബം ഇപ്പോൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ പരാതി പൊലീസ് തന്നെ ഒത്തു തീർപ്പാക്കിയതാണ്.

ഈ സാഹചര്യത്തിലാണ് വനിതാ ഐ ജി അന്വേഷണം ഏറ്റെടുത്തിരിക്കുന്നത്. ഒരു പെൺകുട്ടിയുടെ ജീവൻ നഷ്ടപ്പെട്ട സംഭവമാണ്. അതിന് അതിന്റെ എല്ലാ ഗൗരവവും ഉണ്ട്. കേസിന്റെ മുഴുവൻ വിശദാംശങ്ങളും എടുത്തിട്ടുണ്ട്. വിസ്മയയുമായി അടുപ്പമുള്ള എല്ലാവരുടേയും മൊഴി രേഖപ്പെടുത്തും. കുടുംബാംഗങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും വിവരങ്ങളെടുക്കും.

പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട് കിട്ടിയിട്ടുണ്ട്.ഡോക്ടറുടെ മൊഴികൂടി വിശദമായി രേഖപ്പെടുത്തിയ ശേഷം അതിന്റെ വിശദാംശങ്ങൾ നൽകുമെന്നും ആവശ്യമെങ്കിൽ കൂടുതൽ കുറ്റങ്ങൾ ചുമത്തുമെന്നും   ഹർഷിത അട്ടല്ലൂരി പറഞ്ഞു. വിസ്‌മയയുടെ വീട്‌ സന്ദശിച്ച ശേഷം  പ്രതി കിരണിന്റെ വീടും സന്ദർശിക്കും.

 

Comments

COMMENTS

error: Content is protected !!