റിലയന്‍സ് ജിയോ കോഴിക്കോട്, തൃശ്ശൂര്‍ ഉൾപ്പെടെ രാജ്യത്ത് പത്തിടങ്ങളിൽ കൂടി ട്രൂ 5ജി പ്രഖ്യാപിച്ചു

റിലയന്‍സ് ജിയോ കോഴിക്കോട്, തൃശ്ശൂര്‍ ഉൾപ്പെടെ രാജ്യത്ത് പത്തിടങ്ങളിൽ കൂടി ട്രൂ 5ജി പ്രഖ്യാപിച്ചു.  ആഗ്ര, കാണ്‍പുര്‍, മീററ്റ്, പ്രയാഗ്‌രാജ്, തിരുപ്പതി, നെല്ലോര്‍, കോഴിക്കോട്, തൃശ്ശൂര്‍, അഹമ്മദാബാദ്, നാഗ്പൂര്‍ എന്നിവിടങ്ങളില്‍ ഇനി മുതല്‍ ട്രൂ 5ജി സേവനങ്ങള്‍ ലഭ്യമാകും.

ഈ സ്ഥലങ്ങളിലെ ജിയോ ഉപയോക്താക്കള്‍ക്ക് അധിക ചെലവുകളൊന്നുമില്ലാതെ 1 Gbps+ വേഗതയില്‍ അണ്‍ലിമിറ്റഡ് ഡാറ്റ അനുഭവിക്കാന്‍ ജിയോ വെല്‍ക്കം ഓഫറിലേക്ക് ക്ഷണം ലഭിക്കും. 4ജി നെറ്റ്വര്‍ക്കിനെ ആശ്രയിക്കാത്ത സ്റ്റാന്‍ഡലോണ്‍ 5ജി നെറ്റ്വര്‍ക്കാണ് ജിയോയുടേത്.

നാല് സംസ്ഥാനങ്ങളിലെ 10 നഗരങ്ങളില്‍ ജിയോ ട്രൂ 5ജി സേവനങ്ങള്‍ ലഭ്യമാക്കാനായതില്‍ അഭിമാനമുണ്ടെന്ന് ജിയോ വക്താവ് അറിയിച്ചു. രാജ്യത്ത് 72 നഗരങ്ങളിലാണ് ഇപ്പോള്‍ ജിയോയുടെ 5ജി സേവനങ്ങള്‍ ലഭിക്കുന്നത്.

Comments

COMMENTS

error: Content is protected !!