റെയിൽവേ ഓണം സ്‌പെഷ്യൽ ട്രെയിനുകൾ അനുവദിച്ചു

തിരുവനന്തപുരം:ഓണാഘോഷത്തിന്റെ ഭാഗമായി യാത്രക്കാരുടെ സൗകര്യാർഥം മൂന്നുദിവസത്തേക്ക്‌ റെയിൽവേ സ്‌പെഷ്യൽ ട്രെയിനുകൾ അനുവദിച്ചു. ബുധനാഴ്ച ഓടുന്നവ: മൈസൂരു ജങ്‌ഷൻ– തിരുവനന്തപുരം സെൻട്രൽ–-12.15ന്‌ പുറപ്പെടും (06201), എംജിആർ ചെന്നൈ സെൻട്രൽ– എറണാകുളം ജങ്‌ഷൻ–-രാത്രി 11.30ന്‌ (06053), യശ്‌വന്ത്‌പുർ– കൊല്ലം ജങ്‌ഷൻ– പകൽഒന്നിന്‌ (06501).


വ്യാഴം: കൊല്ലം ജങ്‌ഷൻ– യശ്‌വന്ത്‌പുർ, വൈകിട്ട്‌ 6.10ന്‌ (06502), തിരുവനന്തപുരം സെൻട്രൽ– മൈസൂരു ജങ്‌ഷൻ, പകൽ 12.45ന്‌ (06202). വെള്ളി: എറണാകുളം ജങ്‌ഷൻ -എംജിആർ ചെന്നൈ സെൻട്രൽ, പകൽ 2.20ന്‌ (06054), തിരുവനന്തപുരം സെൻട്രൽ -ഹൈദരാബാദ്‌– രാത്രി പത്തിന്‌ (07120), തിരുനെൽവേലി– ബംഗളൂരു കന്റോൺമെന്റ്‌, രാവിലെ എട്ടിന്‌ (06052).

Comments

COMMENTS

error: Content is protected !!