CALICUTDISTRICT NEWS
റെയിൽവേ സ്റ്റേഷനിൽ 85 കുപ്പി മദ്യം കണ്ടെത്തി
കോഴിക്കോട്:റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ 85 കുപ്പി മദ്യം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ആർപിഎഫ്, എക്‌സൈസ് വകുപ്പ് എന്നിവ ചേർന്ന് നടത്തിയ പരിശോധനയിലാണ് മദ്യക്കുപ്പികൾ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ ഒമ്പതോടെ നടത്തിയ പരിശോധനയിൽ റെയിൽവേ സ്‌റ്റേഷന് സമീപമുള്ള കാൽനട മേൽപ്പാലത്തിന്റെ താഴെ ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്നു 30 മദ്യക്കുപ്പികൾ. പതിനൊന്നോടെ തീവണ്ടികൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ ട്രെയിൻ നമ്പർ 16605 എക്സ്പ്രസിൽ നിന്നും 55 മദ്യ കുപ്പികൾ അടങ്ങിയ ബാഗ് ഉടമസ്ഥനില്ലാത്തനിലയിലും കണ്ടെത്തി. ആർപിഎഫ് ഇൻസ്പെക്ടർ മിലൻ, എക്‌സൈസ് റേഞ്ച് ഓഫീസർ മുജീബ് റഹ്മാൻ, എഎസ്ഐ ഭൂപേഷ്, ഇ കെ ടി പവിത്രൻ, ജയചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
Comments