ഹരിദാസിനെ കൊലപ്പെടുത്തിയത് രണ്ടാമത്ത ശ്രമത്തിൽ; ആദ്യ ശ്രമം ഫെബ്രുവരി 14 ന്
കണ്ണൂരിൽ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട സിപിഎം പ്രവർത്തകൻ പുന്നോൽ താഴെ വയലിൽ ഹരിദാസിനെ കൊലപ്പെടുത്തിയത് രണ്ടാമത്തെ ശ്രമത്തിൽ. അറസ്റ്റിലായവരുടെ കുറ്റസമ്മത മൊഴിയിലാണ് ഇക്കാര്യം വ്യക്തമായതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ഇപ്പോൾ കസ്റ്റഡിയിലുള്ള നിജിൽ ദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശ്രമം നടത്തിയത്. ഫെബ്രുവരി 14ാം തീയ്യതി രാത്രി 10 മണിക്ക് കൊലപ്പെടുത്താനായിരുന്നു ആദ്യം പദ്ധതിയിട്ടത്.
ഹരിദാസിനെ കൊലപ്പെടുത്തിയത് ബിജെപി പ്രവർത്തകരുടെ സംഘമാണെന്നും രാഷ്ട്രീയ വിരോധമാണ് കൊലപാതകത്തിന് കാരണമെന്നും ഗൂഢാലോചന നടന്നെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
കേസിൽ അറസ്റ്റിലായ രണ്ടാംപ്രതി പുന്നോലിലെ കെ.വി.വിമിന്റെ കുറ്റമസമ്മത മൊഴിയിൽ പറയുന്നതു പ്രകാരം വിമിൻ ഉൾപ്പെടെയുള്ളവർ ഫെബ്രുവരി 14 ന് രാത്രി 10.30 ന് അന്വേഷിച്ച് ചെല്ലുകയും കൊല നടത്തുന്നതിനുള്ള സംഘത്തെ തയ്യാറാക്കിനിര്‍ത്തുകയും ചെയ്തു. ഇതിനായി നിജിന്‍ദാസിനെയും ആത്മജനെയും സമീപിച്ചതായും കുറ്റസമ്മതമൊഴിയിലുണ്ട്. ഹരിദാസന്‍ വീട്ടിലേക്ക് മടങ്ങുമ്പോള്‍ പതിയിരുന്ന് ആക്രമിക്കാനായിരുന്നു പദ്ധതിയിട്ടത്.