CALICUTDISTRICT NEWS
റേഷന്‍ സാധനങ്ങള്‍ ദുരുപയോഗം ചെയ്താല്‍ നടപടി
റേഷന്‍ സാധനങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ ശിക്ഷാനടപടി സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. എ.എ.വൈ./ മുന്‍ഗണനാ വിഭാഗങ്ങളില്‍പ്പെട്ട റേഷന്‍ കാര്‍ഡുടമകള്‍ അവര്‍ക്കനുവദിച്ച റേഷന് സാധനങ്ങള് വാങ്ങി വില്പന നടത്തുന്നതായി വ്യാപകമായി പരാതികള്‍ ലഭിക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. റേഷന്‍ സാധനങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെടുന്ന പക്ഷം നാളിതുവരെ വാങ്ങിയ റേഷന്‍സാധനങ്ങളുടെ വില ഈടാക്കുന്നതും അത്തരം റേഷന് കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റുന്നതുമുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും.
Comments