LOCAL NEWS
റേഷൻ കട സ്ഥിരം ലൈസൻസി നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നു
കൊയിലാണ്ടി താലൂക്കിലെ ചേമഞ്ചേരി, തുറയൂർ പഞ്ചായത്തുകളിൽ പ്രവർത്തിച്ച് വരുന്ന 10, 198 നമ്പർ ന്യായവിലകടകളുടെ – റേഷൻ കട – ( എഫ്.പി.എസ്) ലൈസൻസികളെ സ്ഥിരമായി നിയമിക്കുന്നതിന് ജില്ലാ സപ്ലൈ ഓഫീസർ അപേക്ഷ ക്ഷണിച്ചു.
ചേമഞ്ചേരി പഞ്ചായത്തിലെ മൂന്നാ വാർഡിൽ കഞ്ഞിലശ്ശേരി ഹാജി മുക്ക് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന എഫ്.പി.എസ് 10 ന് പട്ടികജാതി വിഭാഗക്കാരിൽ നിന്നും , തുറയൂർ പഞ്ചായത്തിലെ രണ്ടാം വാർഡിലെ ഇടിഞ്ഞകടവ് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന എഫ്.പി.എസ് 198 ന് ഭിന്നശേഷി വിഭാഗത്തിൽ നിന്നുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.’
വിശദവിവരങ്ങൾക്ക് ജില്ലാ സപ്ലൈ ഓഫീസുമായോ, താലൂക്ക് സപ്ലൈ ഓഫീസുമായോ ബന്ധപ്പെടാവുന്നതാണ്
Comments