റേഷൻ വ്യാപാരികളുടെ വേതന പാക്കേജ് പുതുക്കണം
കൊയിലാണ്ടി : ഓൾ കേരള റീട്ടെയിൽ റേഷൻ ഡിലേഴ്സ് അസോസിയേഷൻ കൊയിലാണ്ടി താലുക്ക് സമ്മേളനം വനം വകുപ്പ് മന്ത്രി എ കെ.ശശിന്ദ്രൻ ഉൽഘാടനം ചെയ്തു. കാനത്തിൽ ജമീല എം എൽ എ മുഖ്യാതിഥിയായിരുന്നു. എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ റേഷൻ വ്യാപാരികളുടെ മക്കൾക്ക് ഉപഹാര സമർപ്പണം നഗരസഭ ചെയർ പേഴ്സൺ സുധാ കിഴക്കെപ്പാട്ട്, അഡ്വ കെ സത്യൻ എന്നിവർ നിർവ്വഹിച്ചു.
ജില്ല സപ്ലൈ ഓഫിസർ കെ രാജീവ്, താലൂക്ക് സപ്ലൈ ഓഫിസർ ചന്ദൻ കുഞ്ഞിപറമ്പത്ത്, എ എം ഫൈസൽ കൊയിലാണ്ടി കെ ജനാർദ്ദനൻ പി വി സുധൻ , കെ കെ കൃഷ്ണൻ, സി കെ പ്രകാശൻ, വിശ്വൻ എന്നിവർ സംസാരിച്ചു. വിരമിച്ച സിവിൽ സപ്ലൈ ഉദ്ധ്യാഗസ്ഥൻമാരെ ആദരിച്ചു. പുതുക്കോട് രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. പി പവിത്രൻ യു ഷിബു സംസാരിച്ചു. ജില്ലാ പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡണ്ട് ജോണി നെല്ലർ ഉൽഘാടനം ചെയ്തു. സംസ്ഥാന ജന.സിക്രട്ടറി ടി മുഹമ്മദാലി, കെ പി അഷറഫ്, വി.കെ മുകുന്ദൻ ,മാലേരി മൊയ്തു, ടി സുഗതൻ സംസാരിച്ചു. വിരമിച്ച റേഷൻ വ്യാപാരികളെ ആദരിച്ചു. ശശിധരൻ മങ്ങര അധ്യക്ഷത വഹിച്ചു. കെ കെ പരിത് സ്വാഗതവും വി പി നാരായണൻ നന്ദി പറഞ്ഞു. റേഷൻ വ്യാപാരികളുടെ വേതന പേക്കേജ് പുതുക്കണമെന്നും വിതരണത്തിനായി ഗുണമേന്മയുള്ള ഭക്ഷ്യധാന്യങ്ങൾ വിതരണത്തിനായി ലഭ്യമാക്കുക, തുടങ്ങിയ ആവിശ്യങ്ങൾ നടപ്പിലാക്കാൻ സർക്കാറിനോടാവശ്യപ്പെട്ടു.