LOCAL NEWS

റേഷൻ ഷോപ്പിനു മുന്നിൽ കഞ്ഞിവെപ്പ് സമരം

റേഷൻ ഷോപ്പിലെ ഷിഫ്റ്റ് സമ്പ്രദായം ഒഴിവാക്കുക, പുഴുങ്ങലരി വിതരണം ചെയ്യുക എന്നീ ആവശ്യങ്ങളുന്നയിച്ച് കീഴരിയൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നമ്പ്രത്തുകര റേഷൻ ഷോപ്പിനു മുന്നിൽ കഞ്ഞിവെപ്പ് സമരം നടന്നു. ഡി.സി.സി ജനറൽ സിക്രട്ടറി രാജേഷ് കീഴരിയൂർ ഉദ്ഘാടനം നടത്തി.മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് ഇടത്തിൽ ശിവൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ചുക്കോത്ത് ബാലൻ നായർ ,കെ.കെ.ദാസൻ, ദീപേഷ് നടുവത്തൂർ ,വിശ്വനാഥൻ കെ. ഭാസ്കരൻ മാസ്റ്റർ, ടി.കെ നാരായണൻ ,രാധാകഷ്ണൻ സി.കെ തുടങ്ങിയവർ പ്രസംഗിച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button