Uncategorized

റോഡ് ക്യാമറ പിഴ പൂർണ്ണമായി അടച്ചവർക്ക് മാത്രമേ ഇൻഷുറൻസ് പുതുക്കി നൽകുള്ളുവെന്ന് ഗതാഗത മന്ത്രി ആൻ്റണി രാജു

യാത്രക്കരെ വലച്ചു കൊണ്ട് പുതിയ നീക്കവുമായി എത്തുകയാണ് സംസ്ഥാന സർക്കാർ.ഇനി മുതൽ വാഹനങ്ങളുടെ ഇൻഷുറൻസ് പുതുക്കണമെങ്കിൽ ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള പിഴ അടച്ചുതീർക്കണമെന്ന തീരുമാനവുമായി എത്തിയിരിക്കുകയാണ് ഗതാഗത മന്ത്രി ആന്‍റണി രാജു.നിലവിലുള്ള പിഴ പൂർണ്ണമായി അടച്ചവർക്ക് മാത്രമേ ഇൻഷുറൻസ് പുതുക്കി നൽകുവെന്നും ഇതിനായി ഇൻഷുറൻസ് കമ്പനികളുമായി ചർച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.

അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള വാഹനങ്ങൾക്കും എ ഐ ക്യാമറ ബാധകമാണെന്നും മന്ത്രി വ്യക്തമാക്കി. ഇതിനായി നാഷനൽ ഇൻഫർമാറ്റിക് സെന്ററിൽ (എൻഐസി) നിന്ന് വാഹനങ്ങളുടെ വിവരങ്ങൾ കെൽട്രോണിനു കൈമാറി.നോ പാർക്കിങ് ഏരിയയിൽ പാർക്കു ചെയ്യുന്ന വാഹനങ്ങളെ റോഡ് ക്യാമറകളിലൂടെ പിടികൂടും. കൂടാതെ നോ പാർക്കിങ് ഏരിയകൾ കണ്ടെത്താൻ വിവിധ വകുപ്പുകളുടെ യോഗം നാളെ ചേരും. റോഡുകളിലെ വേഗപരിധി കൂട്ടിയതിനാൽ അതു വ്യക്തമാക്കി കൊണ്ടുള്ള ബോർഡുകൾ സ്ഥാപിക്കാൻ വിവിധ വകുപ്പുകൾക്ക് നിർദേശം നൽകും.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button