KOYILANDILOCAL NEWS
ലക്ഷദ്വീപ് ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കോൺഗ്രസ്സ് പ്രതിഷേധ ജ്വാല
ലക്ഷദ്വീപ് ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കീഴരിയൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ജ്വാല പഞ്ചായത്ത് സെൻ്ററിൽ ജില്ലാ കോൺഗ്രസ് ജനറൽ സിക്രട്ടറി രാജേഷ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ഇടത്തിൽ ശിവൻ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് മെമ്പർ സവിത നിരത്തിൻ്റെ മീത്തൽ, ഇ രാമചന്ദ്രൻ ,പാറക്കീൽൽ അശോകൻ സംസാരിച്ചു.
Comments