Uncategorized

ലഹരിക്കടത്ത് തടയാൻ കൊറിയര്‍ സര്‍വീസുകാര്‍ക്ക് എക്‌സൈസ് വകുപ്പിന്റെ നിര്‍ദേശം

കൊറിയര്‍ സര്‍വീസിനെ ലഹരിക്കടത്തിന് ഉപയോഗിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ലഹരിക്കടത്ത് തടയാൻ കൊറിയര്‍ സര്‍വീസുകാര്‍ക്ക് എക്‌സൈസ് വകുപ്പ് നിർദേശങ്ങൾ നൽകി. സ്ഥിരമായി പാര്‍സലുകള്‍ വരുന്ന മേല്‍വിലാസങ്ങള്‍ നിരീക്ഷിക്കണമെന്നുള്‍പ്പെടെയുള്ള നിര്‍ദേശമാണ് നല്‍കിയിയിരിക്കുന്നത്. 

കഴിഞ്ഞ ദിവസങ്ങളില്‍ കോഴിക്കോട് കൊറിയര്‍ സര്‍വീസിലൂടെ ലഹരി കടത്തിയ സംഭവമുണ്ടായ പശ്ചാത്തലത്തില്‍ എക്‌സൈസ് നടത്തിയ പരിശോധനയിലാണ് കൊറിയര്‍ സര്‍വീസ് വ്യാപകമായി ലഹരിക്കടത്തിനായി ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെടുന്നത്. നിരന്തരമായി പാര്‍സല്‍ വരാന്‍ സാധ്യതയില്ലാത്ത മേല്‍വിലാസങ്ങളിലേക്ക് പാര്‍സല്‍ വരുന്നത് നിരീക്ഷിക്കണമെന്നും കൊറിയര്‍ കൈപ്പറ്റാന്‍ വരുന്നവരില്‍ സംശയമുണ്ടെങ്കില്‍ ഉദ്യോഗസ്ഥരെ അറിയിക്കണമെന്നും എക്‌സൈസ്  നിർദേശം നല്‍കി.
പാര്‍സലുകള്‍ തുറന്ന് പരിശോധിക്കുന്നത് അപ്രായോഗികമാണ്. എന്നാല്‍ ഇത്തരം സംഭവങ്ങളില്‍ ഒരു ജാഗ്രത വേണമെന്നും എക്‌സൈസ് വ്യക്തമാക്കി. കൊറിയര്‍ സര്‍വീസുകാരുമായി ചേര്‍ന്ന് പരിശോധന ശക്തമാക്കുമെന്നും എക്‌സൈസ് വ്യക്തമാക്കിയിട്ടുണ്ട്.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button