ലഹരിക്കെതിരെ ഡി വൈ എഫ് ഐ കാപ്പാട് മേഖല കമ്മിറ്റി സംഘടിപ്പിച്ച ജന്റർ ന്യൂട്രൽ 6’s ഫുട്ബോൾ നൈറ്റ് കാപ്പാട് ആൻഫീൽഡ് ടറഫിൽ വെച്ച് നടന്നു
ലഹരിക്കെതിരെ ഡി വൈ എഫ് ഐ കാപ്പാട് മേഖല കമ്മിറ്റി സംഘടിപ്പിച്ച ജന്റർ ന്യൂട്രൽ 6’s ഫുട്ബോൾ നൈറ്റ് കാപ്പാട് ആൻഫീൽഡ് ടറഫിൽ വെച്ച് നടന്നു.
കാപ്പാട് മേഖലയിലെ 11 യൂണിറ്റ് ടീം , കാപ്പാട് മേഖല കമ്മറ്റി ടീം, വെങ്ങളം മേഖല കമ്മറ്റി ടീം ,തിരുവങ്ങൂർ എച്ച് എസ് എസ് എസ് എഫ് ഐ ടീം , കൊയിലാണ്ടി ബ്ലോക്ക് കമ്മറ്റി ടീം ഉൾപ്പെടെ 15 ടീമുകൾ പങ്കെടുത്ത ടൂർണ്ണമെന്റിൽ ഡി വൈ എഫ് ഐ കാപ്പാട് ബീച്ച് യൂണിറ്റ് ടീം ജേതാക്കളായി, അണ്ടിക്കമ്പനി യൂണിറ്റ് ടീം രണ്ടാം സ്ഥാനം നേടി.
ടൂർണ്ണമെന്റ് ഡി വൈ എഫ് ഐ കോഴിക്കോട് ജില്ലാ സിക്രട്ടറി പി സി ഷൈജു ഉദ്ഘാടനം ചെയ്തു. ജില്ലാ സിക്രട്ടറിയേറ്റ് അംഗം ബി പി ബബീഷ്, മേഖല സിക്രട്ടറി ഷിബിൽ രാജ് താവണ്ടി മേഖല പ്രസിഡന്റ് രജീഷ് കുമാർ, മേഖല ട്രഷറർ ശിവപ്രസാദ് എന്നിവർ സംസാരിച്ചു. വിജയികൾക്ക് ഡി വൈ എഫ് ഐ കൊയിലാണ്ടി ബ്ലോക്ക് സിക്രട്ടറി എൻ ബിജീഷ് ഉപഹാരം നൽകി.