ഉള്ള്യേരി മലയിൽ അടിക്കാടിന് തീ പിടിച്ചു

കൊയിലാണ്ടി: ഉള്ള്യേരി എംഡിറ്റ് മലമുകളിൽ പുൽക്കാടിനു തീപിടിച്ചു.
ഇന്നലെ വൈകുന്നേരം അഞ്ചു മണിയോടെയാണ്‌  തീപിടുത്തം ഉണ്ടായത്.
വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേനാംഗങ്ങൾ എത്തി തീയണച്ചു.രാത്രി എട്ട് മണിയോടെ വീണ്ടും ഇവിടെ തീപിടിച്ചതിനാൽ സേന രണ്ടാമതും എത്തി തീയണച്ചു. ഏകദേശം രണ്ട്  ഏക്കറയോളം പ്രദേശം കത്തിയമര്‍ന്നു.
അഗ്നിശമന സേനയുടെ വാഹനമെത്താൻ വൈകിയതിനാൽ പച്ചില തണ്ട് കൊണ്ട് അടിച്ചും ഫയർ ബ്രേക്ക് ചെയ്തുമാണ്‌ തീഅണച്ചത്. സ്റ്റേഷൻ ഓഫീസർ ആനന്ദൻ സി പി യുടെ നേതൃത്വത്തിൽ ഗ്രേഡ്അ സിസ്റ്റൻഡ് സ്റ്റേഷൻ ഓഫീസർ പ്രദീപ്, ഫയർ&റെസ്ക്യൂ ഓഫീസർമാരായ ശ്രീകാന്ത് , അരുൺ, ഹേമന്ദ്, ജിനീഷ്‌കുമാർ, ബബീഷ്, റഷീദ്, നിധിൻരാജ്, ഹോംഗാർഡുമാരായ ബാലൻ,സുജിത്ത്എന്നിവർ പങ്കെടുത്തു.
Comments

COMMENTS

error: Content is protected !!