“ലഹരിക്കെതിരെ പോരാടു, ഭാവി കേരളത്തെ കെട്ടിപ്പടുക്കൂ” എന്ന മുദ്രാവാക്യവുമായി തിരുവള്ളൂർ ശാന്തിനികേതൻ ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സമൂഹ ജാഗ്രത ജ്യോതി സംഘടിപ്പിച്ചു
തിരുവള്ളൂർ: “ലഹരിക്കെതിരെ പോരാടു, ഭാവി കേരളത്തെ കെട്ടിപ്പടുക്കൂ” എന്ന മുദ്രാവാക്യവുമായി തിരുവള്ളൂർ ശാന്തിനികേതൻ ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സമൂഹ ജാഗ്രത ജ്യോതി സംഘടിപ്പിച്ചു. എൻഎസ്എസ് ഗീതം ആലപിച്ചു ലഹരിക്കെതിരെ മുദ്രാവാക്യങ്ങൾ മുഴക്കിയും കൈകളിൽ മെഴുകുതിരി നാളങ്ങളുമായി തിരുവള്ളൂർ അങ്ങാടിയിൽ വിദ്യാർത്ഥികൾ ശൃംഖല തീർക്കുകയായിരുന്നു. ലഹരിക്കെതിരെ പ്രതിജ്ഞയും എടുത്തു. നേരത്തെ സ്കൂൾ അങ്കണത്തിൽ പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് അംഗം കെ വി ഷഹനാസ് നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് കെ ശശി അധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പൽ പ്രസിത കൂടത്തിൽ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ പി ടെസ്‌ല, പി എ സി അംഗങ്ങളായ സി കെ ജയരാജൻ, കെ വി സന്തോഷ് കുമാർ, കെ ബിജീഷ്,ടി എ രാജീവൻ എൻഎസ്എസ് ലീഡർ അഫ്ലഹ് മുഹമ്മദ്, പി സമീർ തുടങ്ങിയവർ സംസാരിച്ചു. വടയക്കണ്ടി നാരായണൻ, അബ്ദുസമദ് എടവന, പി ഷാക്കിറ, എ കെ സക്കീർ, ബി വി അബ്ദുൽ റസാക്ക്, കെ സഞ്ജന, റിഫ ദിയ, ജാസിർ അഹമ്മദ്,ബായിസ് ഇസ്മയിൽ, ഷിഫ സുൽത്താൻ , ദിയാന ഷെറിൻ, മുഹമ്മദ് ഫിനാൻ , അബ്ഷർ ഹമീദ്, ഷെബിൽ ഷാ തുടങ്ങിയവർ നേതൃത്വം നൽകി.