ക്യാമറ കണ്ണുമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

കൊയിലാണ്ടി മാപ്പിള ഹൈസ്‌കൂളില്‍ നടക്കുന്ന ഉപജില്ലാകലോത്സവം ഡോക്യുമെന്റ് ചെയ്യുന്നതിനായി ലിറ്റില്‍കൈറ്റ്‌സ് ക്ലബ്ബംഗങ്ങള്‍ ക്യാമറകളുമായി പന്ത്രണ്ട് വേദികളിലും നിറഞ്ഞുനിന്നത് ശ്രദ്ധേയമായി. അരിക്കുളം,പൊയില്‍ക്കാവ്,കൊയിലാണ്ടി ബോയ്‌സ്,കൊയിലാണ്ടി ഗേള്‍സ് വിദ്യാലയങ്ങളിലെ ലിറ്റില്‍കൈറ്റ്‌സ് ക്ലബ്ബിലെ അന്‍പതംഗ സംഘമാണ് പത്ത് ക്യാമറകളുമായി കലോത്സവ വേദിയിലെ ചിത്രങ്ങള്‍ ഒപ്പിയെടുത്തതത്. ഹൈടെക്ക് പദ്ധതിയുടെ ഭാഗമായി എല്ലാ പൊതുവിദ്യാലയങ്ങളിലും നേരത്തെ കൈറ്റിന്റെ നേതൃത്വത്തില്‍ ക്യാമറകള്‍ വിതരണം ചെയ്യുകയും ക്ലബ്ബംഗങ്ങള്‍ക്ക് പരിശീലനം നല്കുകയും ചെയ്തിരുന്നു. കോഴിക്കോട് ജില്ലയിലെ മുഴുവന്‍ വിദ്യാഭ്യാസപരിപാടികളും ഡോക്യുമെന്റ് ചെയ്യുന്നതിന്റെ ഭാഗമായി ഡിഡിയുടെ പ്രത്യേകനിര്‍ദേശപ്രകാരമാണ് വിദ്യാര്‍ഥികള്‍ക്കുതന്നെ ഈ ചുമതല നല്കിയത്. കൊയിലാണ്ടി ഉപജില്ലാ ഓഫീസര്‍ സുധ പി .പി, കൊയിലാണ്ടി സബ് ജില്ലാ കൈറ്റ്‌സ് കോര്‍ഡിനേറ്റര്‍ കെ. നാരായണന്‍, ലിറ്റില്‍ കൈറ്റ്‌സ് മാസ്‌റ്റേഴ്‌സായ അസീസ് , ഷാജി പി.കെ. കെ. സുരേഷ്, കൈറ്റ്‌സ് മസ്ട്രസ്സുമാരായ എം എസ് ബൈജാ റാണി, കെ. സുപ്രിയ, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Comments

COMMENTS

error: Content is protected !!