ലഹരി ബോധവൽക്കരണ ക്ലാസ്സ് നടത്തി

മേപ്പയ്യൂർ: വനിതാ ശിശു വികസന വകുപ്പും മേപ്പയ്യൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്ക്കൂൾ ജാഗ്രത സമിതിയുടെയും നേതൃത്വത്തിൽ ജാഗ്രതാ സമിതി അംഗങ്ങൾക്കായി ലഹരി ബോധവൽക്കരണ ക്ലാസ്സ് നടത്തി.

മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ ടി രാജൻ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു .സ്ക്കൂൾ പ്രധാന അധ്യാപകൻ കെ. നിഷിത്ത് അധ്യക്ഷനായിരുന്നു. പേരാമ്പ്ര സിവിൽ പോലീസ് ഓഫീസർ ജമീല റഷീദ് ബോധവൽക്കരണ ക്ലാസ്സെടുത്തു. ഐ സി ഡി എസ്സ് സൂപ്പർവൈസർ റീന, സ്ക്കൂൾ കൗൺസിലർ ഷിജി ആയടത്തിൽ, സ്ക്കൂൾ ജാഗ്രത സമിതി കൺവീനർ ബിന്ദു എം എന്നിവർ സംസാരിച്ചു.

Comments

COMMENTS

error: Content is protected !!