LOCAL NEWS

ലഹരി വിരുദ്ധ പ്രവർത്തനം സർക്കാറിന് ആത്മാർത്ഥതയില്ല – ഇ യ്യച്ചേരി കുഞ്ഞികൃഷ്ണൻ


കൊയിലാണ്ടി താലൂക്ക് മദ്യ നിരോധന സമിതി ലഹരി വിരുദ്ധ വാഹന ജാഥ യു.കെ.രാഘവൻ ഉദ്ഘാടനം ചെയ്യുന്നു.
കൊയിലാണ്ടി:മദ്യം വ്യാപിപ്പിക്കുന്ന സർക്കാരിന് ലഹരി വിരുദ്ധ മുന്നേറ്റം വിജയിപ്പിക്കാനാകില്ലെന്ന് മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡന്റ് ഇയ്യച്ചേരി കുഞ്ഞി കൃഷ്ണൻ പറഞ്ഞു. കീഴരിയൂരിൽ കൊയിലാണ്ടി താലൂക്ക് മദ്യനിരോധന സമിതി വാഹന ജാഥയുടെ ഉദ്ഘാടന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വാഹന ജാഥ കീഴരിയൂരിൽ യു. കെ. രാഘവൻ ഉദ്ഘാടനം ചെയ്തു. ജാഥാ അംഗങ്ങളായ വേലായുധൻ കീഴരിയൂർ, വി.കെ.ദാമോദരൻ , ഇയ്യച്ചേരി പത്മിനി എന്നിവർ സംസാരിച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button