സർക്കാരിന് സിൽവർ ലൈൻ പദ്ധതി മതി ; സാധാരണക്കാരന്റെ യാത്രാ ദുരിതം പ്രശ്നമല്ല. കെ മുരളീധരൻ

പേരാമ്പ്ര: ചെമ്പ്ര നിവാസികളുടെ ക്ഷമ പരിശോധിക്കരുതെന്നും ഉണ്ണിക്കുന്ന് റോഡിന്റെ പണി ഉടൻ പൂർത്തിയാക്കണമെന്നും കെ മുരളീധരൻ എം പി ആവശ്യപ്പെട്ടു. ഇഴഞ്ഞു നീങ്ങുന്ന റോഡിന്റെ പ്രവൃത്തി എത്രയും പെട്ടന്ന് പൂര്‍ത്തീകരിക്കണം എന്നാവശ്യപ്പെട്ട് കോൺഗ്രസ്സ് പ്രവർത്തകർ, പേരാമ്പ്ര പൊതുമരാമത്ത് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരികുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിന് സില്‍വര്‍ ലൈൻ പദ്ധതിയിൽ മാത്രമേ താല്പര്യമുള്ളൂ. സാധാരണക്കാരന്റെ ഗതാഗത പ്രശ്‌നങ്ങള്‍ക്ക് യാതൊരു വിലയും കല്പിക്കുന്നില്ലന്ന് അദ്ദേഹം പറഞ്ഞു. സജീവന്‍ കുഞ്ഞോത്ത് അധ്യക്ഷനായിരുന്നു.

ചെമ്പ്ര റോഡ് നവീകരണ പ്രവൃത്തിക്ക് മൂന്ന് വര്‍ഷം മുന്‍പ് നാലു കോടി രൂപക്ക് പൊതുമരാമത്ത് വകുപ്പ് കരാര്‍ നല്‍കിയിരുന്നതായും. കരാറുകാരന്‍ റോഡ് പൊളിച്ചിട്ടിട്ട് മുങ്ങിയിട്ട് മാസങ്ങളായെന്നും രണ്ട് കിലോമീറ്റര്‍ ദൂരം മാത്രമുള്ള പ്രവൃത്തി എട്ട് മാസം കൊണ്ട് പൂര്‍ത്തീകരിക്കാനായിരുന്നു കരാര്‍ എങ്കിലും വര്‍ഷം മൂന്ന് കഴിഞ്ഞിട്ടും റോഡിന്റെ പണി പൂര്‍ത്തീകരിച്ചില്ലെന്നും സമരക്കാർ ആരോപിക്കുന്നു.

ഉണ്ണിക്കുന്നില്‍ നിന്ന് തുടങ്ങിയ മാര്‍ച്ചിൽ നൂറ് കണക്കിന് ജനങ്ങൾ പങ്കെടുത്തു. കെ സജീഷ്, യു സി മുനീര്‍, ആഷിഖ് പുതിയേടത്ത്, ഗോപാലന്‍ കല്ലുംപുറം, ബാലകൃഷ്ണന്‍ കുറ്റിക്കണ്ടി, ബാബു ആയടത്തില്‍, ഷീന ഹരിദാസ്, സിന്ധു ഗിരീഷ്, റീജ രാജന്‍, സീന ബാബു, ജിമ്മി ജോര്‍ജ് നേതൃത്വം നല്‍കി. സത്യന്‍ കടിയങ്ങാട്, രാജന്‍ മരുതേരി, മുനീര്‍ എരവത്ത്, പി എസ് സുനില്‍കുമാര്‍, യു സി ഹനീഫ, വി പി സുരേഷ് ,ബൈജു ആയടത്തില്‍, കെ സി രവീന്ദ്രന്‍, മഞ്ജുള സംസാരിച്ചു.

Comments

COMMENTS

error: Content is protected !!