ലിംഗ മാറ്റത്തിന് വിധേയയായ അനന്യ അലക്സ് മരിച്ച നിലയിൽ

ട്രാന്‍സ് വ്യക്തി അനന്യ കുമാരി അലക്സിനെ മരിച്ച നിലയില്‍ കണ്ടെത്തി. കൊച്ചിയിലെ ലുലു മാളിന് സമീപമുള്ള ഫ്ലാറ്റിലാണ് അനന്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ലിംഗമാറ്റ ശസ്ത്രക്രിയയില്‍ ഡോക്ടര്‍ക്ക് പിഴവ് സംഭവിച്ചു എന്ന് അനന്യ അടുത്തിടെ ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മരണം. തൂങ്ങി മരിച്ച നിലയിലായിരുന്നു.

കഴിഞ്ഞ വര്‍ഷമാണ് അനന്യ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയ കഴിഞ്ഞ് ഒരു വര്‍ഷ പിന്നിട്ടിട്ടും ജോലി ചെയ്യാനും ഒരു സമയത്തില്‍ കൂടുതല്‍ എഴുന്നേറ്റ് നില്‍ക്കാനും ചുമക്കാനും തുമ്മാനും പോലും സാധിക്കുന്നില്ല എന്നായിരുന്നു അനന്യയുടെ പരാതി.

കേരളത്തില്‍ ആദ്യമായി റേഡിയോ ജോക്കിയായ ട്രാന്‍സ് വ്യക്തിയാണ് അനന്യ. കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച ആദ്യ ട്രാന്‍സ് വ്യക്തി കൂടിയാണ് .കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വേങ്ങര മണ്ഡലത്തില്‍ നിന്ന് ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടിക്ക് വേണ്ടിയാണ് മത്സരിച്ചത്. പിന്നിട് നേതാക്കൾ ഭീഷണിപ്പെടുത്തി എന്നു കാണിച്ച് പിൻമാറി.

Comments

COMMENTS

error: Content is protected !!